Premium

അധിക വരുമാനം 1110 കോടി; സ്പേസ് എക്സിനോടു മുട്ടാൻ ഇസ്റോ; ഒരുങ്ങുന്നു ‘സ്പേസ് ഇന്റർനെറ്റ്’!

HIGHLIGHTS
  • വാണിജ്യ റോക്കറ്റ് വിക്ഷേപണത്തിൽ സുപ്രധാന നേട്ടവുമായി ഇന്ത്യ
  • റഷ്യൻ പിന്മാറ്റം മുതലെടുത്ത് ഇസ്‌റോ കുതിക്കുമ്പോൾ ബഹിരാകാശത്തിലെ ഇന്ത്യൻ സാധ്യതകൾ എന്തൊക്കെ?
isro-m3-5
ഉപഗ്രഹങ്ങളുമായി ഭ്രമണപഥത്തിലേക്ക് കുതിക്കുന്ന എൽവിഎം3. Image- Twitter/ @isro
SHARE

ഭാവിയിൽ ബഹിരാകാശത്തു നിന്നു നോക്കുന്നവർക്കു ഭൂമിയെ ‘നീല ഗ്രഹം’ ആയി കാണാനാകുമോ? ഭൂമിയിൽനിന്ന് 450–600 കിലോമീറ്റർ മുകളിലേക്കു പോകുമ്പോൾ ഒരു ലക്ഷത്തിലധികം ഉപഗ്രഹങ്ങൾ ചുറ്റിക്കറങ്ങുന്ന ഭ്രമണപഥമാകും അടുത്ത ഒന്നോ രണ്ടോ വർഷം കഴിയുമ്പോൾ‍ കാണാനാകുക. ഉപഗ്രഹ ഇന്റർനെറ്റിനു വേണ്ടിയുള്ള കോർപറേറ്റ് മത്സരം കനക്കുമ്പോൾ, ഉപഗ്രഹ യുദ്ധങ്ങൾ സമീപഭാവിയിൽ തന്നെ സംഭവിച്ചേക്കുമെന്നാണ് ശാസ്ത്ര ലോകത്തിന്റെ ആശങ്ക. ഭൂസ്ഥിര ഉപഗ്രഹങ്ങളെ ഉപയോഗിച്ച് ഭൂമിയിലെ റിസീവറുകൾ വഴി ഇന്റർനെറ്റ് ലഭ്യമാകുന്നതിലെ വേഗം വർധിപ്പിക്കാൻ, താഴ്ന്ന ഭൗമ ഭ്രമണപഥത്തിൽ (ലോ എർത്ത് ഓർബിറ്റ്– ലിയോ) ഉപഗ്രഹങ്ങളെ കൂട്ടമായി വിക്ഷേപിച്ച് നേരിട്ട് ഇന്റർനെറ്റ് ലഭ്യമാക്കുന്നതിനുള്ള പദ്ധതികളുമായി മുന്നോട്ടു പോകുകയാണ് ഇന്ത്യൻ വ്യവസായിയും എയർടെൽ ഉടമയുമായ സുനിൽ ഭാർതി മിത്തൽ നേതൃത്വം നൽകുന്ന ബ്രിട്ടിഷ് കമ്പനി വൺവെബ്, ഇലോൺ മസ്കിന്റെ നേതൃത്വത്തിലുള്ള സ്പേസ് എക്സ് കമ്പനിയുടെ സ്റ്റാർലിങ്ക് തുടങ്ങിയവ. ഇതിൽ, വൺവെബിന്റെ ആദ്യ തലമുറ (ജനറേഷൻ 1) ഉപഗ്രഹ നിര പൂർത്തിയായിക്കഴിഞ്ഞു. 618 ഉപഗ്രഹങ്ങളാണ് വൺവെബ് ലിയോയിൽ എത്തിച്ചത്. അതിൽ അവസാനത്തെ 36 എണ്ണം ഉൾപ്പെടെ 72 ഉപഗ്രഹങ്ങൾ ലിയോയിൽ എത്തിച്ചത് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഇസ്‍റോ) വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് (എൻഎസ്ഐഎൽ) ആണ്. ഇന്ത്യയുടെ ബാഹുബലി എന്നറിയപ്പെടുന്ന ഭീമൻ റോക്കറ്റ് എൽവിഎം3 ആണ് 72 ഉപഗ്രഹങ്ങളെയും വിജയകരമായി വിക്ഷേപിച്ചത്. ഇതിലൂടെ ഇസ്‌റോയ്ക്കു ലഭിച്ചത് ഏകദേശം 1100 കോടി രൂപയുടെ വരുമാനമാണ്– 137 ദശലക്ഷം ഡോളർ. ഇന്ത്യൻ ബാഹുബലിയുടെ സാധ്യതകൾ എന്തൊക്കെ? ബഹിരാകാശത്തിലെ ഇന്ത്യൻ സ്വപ്നങ്ങൾക്ക് ‘ബാഹുബലി’ കരുത്തു പകരുന്നത് എങ്ങനെ? വിശദമായി

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN OFF THE BEAT

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS