അനുഭവം, വികാരം, സതീർഥ്യർ, സഖി- അവ ചേരുമ്പോൾ ഭക്ഷണവും പാനീയവും വേറെ തലത്തിലേക്ക് ഉയരും. കോഫി മെഷീനുകൾ ഇഷ്ടമല്ല. മാസ് പ്രൊഡക്ഷനേക്കാൾ ഹാൻഡ് ക്രാഫ്റ്റിങ് പ്രിയം. മനുഷ്യ സ്പർശമില്ലാതെ കലയുണ്ടാവില്ല. കാപ്പിയുണ്ടാക്കുന്നത് കലയാണ്, ബാരിസ്റ്റ കലാകാരനാണ്. നീളൻ കപ്പിനോട് പടിഞ്ഞാറൻ യൂറോപ്പിലും അമേരിക്കയിലും ഭ്രമമുണ്ട്. ലാർജ്-എക്സ്ട്രാ ലാർജ് കാപ്പി നടന്നു കുടിക്കുന്നവരെ ഇറ്റലിക്കാർ കളിയാക്കും. എക്സ്പ്രസോ, അമേരിക്കാനോ, കപ്പുച്ചിനോ, മോക്ക, ലാറ്റെ എന്നിങ്ങനെ കാപ്പിയുടെ ആധുനിക വൈജാത്യങ്ങളുടെ ഉടമസ്ഥാവകാശം അസൂറികൾ അവകാശപ്പെടുന്നുണ്ട്. ചെറിയ സ്ട്രോങ് ഷോട്ടുകൾ ഇഷ്ടം, അല്ലാത്തതെന്തും അവർക്ക് പച്ചവെള്ളം.
HIGHLIGHTS
- നല്ല കാപ്പി എങ്ങനെ ഉണ്ടാക്കാം?
- ഏറ്റവും രുചിയേറിയ കാപ്പി എവിടെക്കിട്ടും?