എൻജിനീയറിങ് പഠനം പൂർത്തിയാക്കിവരുടെ ജോലി തേടൽ ഹബ്ബുകളിലൊന്നാണ് ഒട്ടേറെ നിർമാണശാലകൾ പ്രവർത്തിക്കുന്ന ചെന്നൈ ശ്രീപെരുംപുത്തൂരും സമീപ പ്രദേശങ്ങളും. പൊള്ളുന്ന വെയിൽ വകവയ്ക്കാതെ ചെറുതും വലുതുമായ പ്ലാന്റുകളുടെ മുന്നിൽ നിലയുറപ്പിക്കുന്ന ബിരുദധാരികളെ ദിവസേന ഇവിടെ കാണാം. കേരളത്തിൽ നിന്നുള്ളവരും ഈ കൂട്ടത്തിലുണ്ട്. ഈ കമ്പനികളിലെ തൊഴിലവസരങ്ങൾ ഓൺലൈൻ ആപ്ലിക്കേഷനുകളിൽ മാസങ്ങളോളം സജീവമായി തന്നെ നിൽക്കും. അപേക്ഷ അയച്ചവരും അഭിമുഖം നേരിട്ടവരും പിന്നീട് ഫലത്തിനായി ചോദിച്ചാൽ മറുപടി ഇത്രമാത്രം; ‘പിന്നാലെ അറിയിക്കാം’. ഈ മറുപടിയും മാസങ്ങളോളം തുടരും. ഒരു ഉദാഹരണം മാത്രമാണിത്. മാസങ്ങളോളം ഓൺലൈൻ സൈറ്റുകളിൽ ആക്‌ടീവായി നിൽക്കുന്ന ഇത്തരം വ്യാജ ജോലി അറിയിപ്പുകൾ യുഎസിൽ നിന്ന് കടൽ കടന്ന് ഇന്ത്യയിലുമെത്തിയിട്ടുണ്ട്. ഇതിൽ കുടുങ്ങുന്ന ഉദ്യോഗാർഥികളും ഒട്ടേറെ. എന്താണ് ഗോസ്റ്റ് ജോബ്? വ്യാജ ജോലി അറിയിപ്പു നൽകിയാൽ മെച്ചമുണ്ടോ? ഉണ്ടെങ്കിൽ എന്തൊക്കെ? വിശദമായി പരിശോധിക്കാം.
HIGHLIGHTS
- അമേരിക്കൻ കമ്പനികൾക്ക് പുറമേ ഇന്ത്യയിലും വ്യാപകമാകുന്ന ‘ഗോസ്റ്റ് ജോബു’കളെക്കുറിച്ച്