ശിൽപി വി.സുബ്രമണ്യം ആചാര്യലുവാണു ഈ ശിൽപം കൊത്തിയെടുക്കാൻ നേതൃത്വം നൽകിയത്. അദ്ദേഹത്തിന്റെ ഭാരതി ശിൽപകലാ കേന്ദ്രത്തിനായിരുന്നു നിർമാണ ചുമതല. കല്ലു പൊട്ടിച്ചെടുത്തു ശിൽപമുണ്ടാക്കുകയാണു സാധാരണ ചെയ്യുന്നത്. കാരണം ശിൽപം പൊട്ടാതെ കൊണ്ടുപോകുക എളുപ്പമല്ല. എന്നാൽ ഹനുമാൻ ശിൽപത്തിനു 35 അടിയാണ് ഉയരം. 20 അടി ഉയരമുള്ള പീഠത്തിലാണ് അത് ഉറപ്പിക്കേണ്ടത്.അതുകൊണ്ടുതന്നെ കല്ല് എടുത്തു കൊണ്ടുവന്നു കൊത്തിയെടുക്കുന്നതിൽ ഏറെ പ്രയാസങ്ങളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അല്ലഗഡിയിലെ കല്ലുകൾ പരിശോധിച്ചു പ്രത്യേക സ്ഥലം കണ്ടെത്തി. വലിയ ട്രെയ്‌ലർ ലോറി എത്താവുന്നതാകണം സ്ഥലം. കാരണം പ്രതിമ നേരെ ക്രെയിനിലെടുത്തു ലോറിയിൽ വയ്ക്കണം.
HIGHLIGHTS
- പൂങ്കുന്നം സീതാ രാമസ്വാമി ക്ഷേത്രത്തിലെത്തിച്ച കൂറ്റൻ ഹനുമാന്‍ ശിൽപത്തിന്റെ സവിശേഷതകൾ അറിയാം...