2023 പിഡിസി!!! ഇക്കഴിഞ്ഞ ഏപ്രിൽ നാലിനാണു ശാസ്ത്രലോകം ആ വാക്കു കേട്ടത്. പൊതുജനത്തിന് അത് ഇപ്പോഴും അജ്ഞാതം. ഭൂമിയിൽ ‘സർവനാശം വിതയ്ക്കാൻ’ പോന്ന ഉൽക്കയുടെ പേരാണത്. മുൻകരുതലുകൾ എങ്ങനെ സ്വീകരിക്കാമെന്ന് ശാസ്ത്രജ്ഞർ കൂടിയിരുന്നാലോചിച്ചു. അതുപക്ഷേ സൈദ്ധാന്തികമായ ഒരു തരം മോക്ഡ്രിൽ ആയിരുന്നു. ലോകാവസാനം എങ്ങനെയെന്ന് വിവരിക്കുന്ന മോക്ഡ്രിൽ. പതിമൂന്നു വർഷംകൊണ്ട് ഭൂമിയെ സമീപിക്കുന്ന ഉൽക്കയ്ക്ക് നൽകിയ സാങ്കല്പിക നാമമാണ് 2023 പിഡിസി അഥവാ Planetary Defense Conference. ഉൽക്ക പതിക്കുന്നതും സാങ്കൽപികം. പക്ഷേ അത്തരമൊരു സാഹചര്യം മുൻകൂട്ടി കാണണമെന്ന് ശാസ്ത്രജ്ഞർ നിർദ്ദേശിക്കുന്നു.
HIGHLIGHTS
- ഭൂമിക്കു നേരെ പാഞ്ഞു വരുന്ന ഒരു ഉൽക്ക. അതിന്റെ വലുപ്പം പോലും കൃത്യമായി മനസ്സിലാക്കാനാകുന്നില്ല. ഒരുപക്ഷേ ഭൂമിയിൽ പതിച്ചാൽ ഹിരോഷിമ ദുരന്തത്തേക്കാൾ വിനാശകരം. ഗവേഷകരെല്ലാം തല പുകച്ചു. എങ്ങനെ ഈ ദുരന്തത്തിൽനിന്നു രക്ഷ നേടാം? തൽക്കാലത്തേക്കു പേടിക്കേണ്ട, പക്ഷേ നമ്മുടെ തലയ്ക്കു മുകളിൽ ഏതു നിമിഷവും പ്രത്യക്ഷപ്പെട്ടേക്കാവുന്ന ഒരു വൻ ആശങ്കയെ വിശദീകരിക്കുകയാണ് മനോരമ സ്കൂൾ ഓഫ് കമ്യൂണിക്കേഷൻ (മാസ് കോം) അസിസ്റ്റന്റ് ഡയറക്ടർ എസ്. രാധാകൃഷ്ണൻ. ശാസ്ത്ര റിപ്പോർട്ടിങ്ങിൽ വർഷങ്ങളുടെ അറിവും പരിചയവുമുള്ള അദ്ദേഹത്തിന്റെ വാക്കുകളിലൂടെ...