കേരളത്തിലോടുന്ന ജനശതാബ്ദി ട്രെയിനുകളിൽ ചെയർ കാർ കോച്ചിൽ ഒരിക്കലെങ്കിലും യാത്ര ചെയ്തിട്ടുള്ളവർ വന്ദേഭാരതിൽ കയറിയാൽ സ്വർഗം മാമാ ഇതു സ്വർഗമെന്നു പറഞ്ഞു പോകും. 3 പേർക്കു തികച്ചിരിക്കാൻ സ്ഥലമില്ലാത്ത, കാൽമുട്ട് മുന്നിലെ സീറ്റിലെ ഇടിക്കുന്ന, ആവശ്യത്തിനു കാറ്റ് പോലും കയറാത്ത കോച്ചുകളിൽ നിന്നുള്ള മോചനമാണു ശരിക്കും വന്ദേഭാരത് ട്രെയിൻ. ആവശ്യം പോലെ ലെഗ് സ്പേസ്, നല്ല കുഷ്യൻ സീറ്റ്, ഫുൾ എസി. പഴകി പൊളിഞ്ഞ കോച്ചുകളിൽ യാത്ര ചെയ്തു ശീലിച്ച മലയാളി വന്ദേഭാരതിനെ നെഞ്ചേറ്റുന്നതിന്റെ പ്രധാനം കാരണം ഇവയൊക്കെയാണ്. വരൂ. വന്ദേ ഭാരത് യാത്ര അറിയാം, ട്രെയിൻ പരിചയപ്പെടാം.
HIGHLIGHTS
- വന്ദേ ഭാരത് ഉദ്ഘാടന യാത്രയിൽ തിരുവനന്തപുരത്തുനിന്ന് യാത്ര ചെയ്ത മനോരമ സീനിയർ റിപ്പോർട്ടർ റോബിൻ ടി. വർഗീസ് ആ അനുഭവം വിവരിക്കുന്നു...