‘വടപാവ്’ പേരു കേട്ടാൽ തന്നെ വായിൽ വെള്ളമൂറും. ഈ വടപാവുകളും മുംബൈയും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. മുംബൈ നഗരം ലോകത്തിനു സമ്മാനിച്ച രുചിവിസ്മയമാണ് വടപാവ്, ബോംബെ ബർഗർ എന്നും ഈ വിഭവം അറിയപ്പെടുന്നു. ടേസ്റ്റ് അറ്റ്ലസ് തയ്യാറാക്കിയ, ലോകത്തിലെ ഏറ്റവും മികച്ച 50 സാൻവിച്ചുകളുടെ പട്ടികയിൽ പതിമൂന്നാമത് എത്തിയിരിക്കുകയാണ് ഈ കുഞ്ഞൻ വിഭവം. ലോകമെമ്പാടുമുള്ള പരമ്പരാഗത ഭക്ഷ്യവിഭവങ്ങളെ ലോകത്തിനു പരിചയപ്പെടുത്തുന്ന സംരംഭമാണ് ടേസ്റ്റ് അറ്റ്ലസ്. ടോംബിക് അല്ലെങ്കിൽ ഗോബിത്ത് കേബാബ് എന്ന ടർക്കിഷ് വിഭവമാണ് ഇവരുടെ പട്ടികയിൽ ഒന്നാമത് എത്തിയിരിക്കുന്നത്. വെജിറ്റേറിയൻ വിഭവങ്ങളിൽ ഒന്നാം സ്ഥാനവും വടാപാവിനു തന്നെയാണ്.
HIGHLIGHTS
- വടപാവ് കഴിക്കാത്ത മുംബൈക്കാരുണ്ടോ എന്നു സംശയമാണ്. വടപാവും മുംബൈയും തമ്മിലുള്ള അഭേദ്യമായ ഈ ബന്ധം എങ്ങനെയാണ് ഉണ്ടായത്? ലോകത്തെ ഏറ്റവും മികച്ച 50 സാൻവിച്ചുകളുടെ പട്ടികയിൽ 13–ാം സ്ഥാനത്തെത്തിയ ബോംബെ ബർഗർ എന്ന പേരിലും അറിയപ്പെടുന്ന വടപാവിന്റെ സവിശേഷതകളെക്കുറിച്ചറിയാം...