ഇംഗ്ലണ്ടാണ് കാൽപന്തുകളിയുടെ ജന്മനാട്. ലോക ഫുട്ബോളിന്റെ കളിത്തൊട്ടിൽ എന്ന വിശേഷണം സ്വന്തമാക്കിയ മൈതാനവും ഇംഗ്ലണ്ടിലാണ്– വടക്കൻ ലണ്ടനിലെ വെംബ്ലിയിൽ സ്ഥിതി ചെയ്യുന്ന വെംബ്ലി സ്റ്റേഡിയം. ഫുട്ബോളിന്റെ മെക്ക എന്ന വിശേഷണമുണ്ടെങ്കിലും ഫുട്ബോൾ ആരാധകർക്കുമാത്രം അവകാശപ്പെട്ടതല്ല വെംബ്ലി സ്റ്റേഡിയം. മറ്റു കായിക മൽസരങ്ങൾക്കും കായികേതര പരിപാടികൾക്കും വെംബ്ലി മൈതാനം സാക്ഷ്യം വഹിച്ചിട്ടുണ്ട്. പല ചരിത്രമുഹൂർത്തങ്ങൾക്കും വെംബ്ലി തലയുർത്തി നിന്നതിനും കാലം സാക്ഷി. ഇന്നു കാണുന്ന വെംബ്ലി സ്റ്റേഡിയം 2007ല്‍ നിലവിൽവന്നതാണ്. അതേസ്ഥാനത്തു മറ്റൊരു മൈതാനം തലയെടുപ്പോടെ നിന്നിരുന്നു, ഏതാണ്ട് 77 വർഷക്കാലം. ആ സ്റ്റേഡിയം രാജ്യത്തിനു തുറന്നുകൊടുക്കപ്പെട്ടത് 1923 ഏപ്രിൽ 28നാണ്.
HIGHLIGHTS
- ലോക ഫുട്ബോളിന്റെ തറവാട് എന്നു വിശേഷിപ്പിക്കപ്പെടുന്ന വെംബ്ലി സ്റ്റേഡിയത്തിന് ഇന്ന് 100 വയസ്സ്. ആ അദ്ഭുത നിർമിതിയിൽ നടന്നിട്ടുള്ള സംഭവങ്ങളിൽ പലതും ചരിത്രത്തിലെ അമ്പരപ്പിക്കുന്ന കാഴ്ചകളാണ്. അവയിലൂടെ...