പതിവുപോലെ പരാഗിന്റെ ഈ അവകാശവാദവും അങ്ങനെയങ്ങു പുച്ഛിച്ചു തള്ളാമോ? അതിനു മുൻപു അടുത്തിടെ അവസാനിച്ച ഗുവാഹത്തി പ്രീമിയർ ലീഗിലെയും മറ്റു ചില ആഭ്യന്തര ടൂർണമെന്റുകളിലെയും ചില കണക്കുകളിലേക്കു കൂടി ഒന്നു കണ്ണോടിക്കാം. ജിപിഎല്ലിൽ ഏറ്റവും അധികം റൺസ് നേടിയ താരം റിയാൻ പരാഗാണ്. 12 കളിയിൽ 2 സെഞ്ചറിയടക്കം 683 റൺസ്. ഇതിൽ ഒരു കളിയിൽ വെറും 64 പന്തിൽ പരാഗ് അടിച്ചെടുത്തത് 148 റൺസാണ്. അടിച്ച ഫോറുകൾ 6, സിക്സറുകൾ 17! ഇനി ടൂർണമെന്റിൽ ഏറ്റവും അധികം വിക്കറ്റുകൾ നേടിയ താരം ആരെന്നറിയാമോ? അതും സാക്ഷാൽ പരാഗ്തന്നെ. പരാഗ് ഒറ്റയടിക്കങ്ങു നന്നായോ? മൂന്നാം നമ്പറിൽ ഇറങ്ങി ഐപിഎൽ ചരിത്രത്തിലാദ്യമായി അർധ സെഞ്ചറി കുറിച്ച് ആരാധകരെ ഞെട്ടിച്ച രവിചന്ദ്രൻ അശ്വിന്റെ വഴിയേയാണോ പരാഗ്? 6–ാം നമ്പറിൽ ബാറ്റുചെയ്യാനെത്തി ഏതാനും ചില പന്തുകൾ മാത്രം നേരിട്ട്, ബൗണ്ടറികൾക്കു മാത്രം ശ്രമിച്ച് വിക്കറ്റ് കുരുതികൊടുക്കുന്ന വികൃതിപ്പയ്യൻ ഇമേജിനു വിട നൽകുമോ പരാഗ്? പരാഗിന്റെ എവല്യൂഷൻ രാജസ്ഥാൻ റോയൽസിനു നൽകുന്ന പ്രതീക്ഷകൾ എന്തൊക്കെ? വിശദമായി പരിശോധിക്കാം.
HIGHLIGHTS
- കഴിഞ്ഞ ഐപിഎൽ സീസൺ അവസാനിച്ചപ്പോൾ റിയാൻ പരാഗിനു ബാറ്റിങ്ങിൽ സ്ഥാനക്കയറ്റം നൽകുന്ന കാര്യം രാജസ്ഥാൻ ടീം ഡയറക്ടർ കുമാർ സംഗക്കാര സൂചിപ്പിച്ചിരുന്നു. സംഗക്കാര ഉപദേശിച്ചുവിട്ടതിനു ശേഷം മാറ്റത്തിന്റെ പാതയിലാണോ പരാഗ്..?