സൈഗാർണിക് ഇഫക്ട്

Mail This Article
സർട്ടിഫിക്കറ്റിന്റെ ഫോട്ടോകോപ്പി വാങ്ങിയിട്ട്, കടയിൽനിന്നു സർട്ടിഫിക്കറ്റെടുക്കാൻ നിങ്ങൾ മറന്നുപോയിട്ടുണ്ടോ? പലർക്കും ഇത്തരം തെറ്റു വരാറുണ്ട്. ഫ്ലാറ്റിൽ താമസിക്കുന്നവർ പൂട്ടുതുറന്ന് അകത്തുകയറിപ്പോകുമ്പോൾ പൂട്ടിൽനിന്നു താക്കോലെടുക്കാൻ മറക്കുന്നതു സാധാരണം. വീടു പൂട്ടിയിറങ്ങി കുറെ ദൂരം പോയിട്ട്, പൂട്ടിയോയെന്നു തീർച്ചയില്ലാെത തിരികെപ്പോയി നോക്കേണ്ടിവരുന്നതും ചുരുക്കമല്ല. എവിടെയെങ്കിലും പോയിരുന്നു സംസാരിച്ചിട്ട്, മൊബൈൽ ഫോൺ എടുക്കാൻ മറക്കുന്നതും പലപ്പോഴും സംഭവിക്കുന്നു. ഇതിലെല്ലാം മനസ്സിന്റെ വിശേഷ പ്രവർത്തനരീതി അന്തർഭവിച്ചിട്ടുണ്ട്. ഏതെങ്കിലും ജോലി ചെയ്തുതീരുംവരെ അതിനെപ്പറ്റിയുള്ളതെല്ലാം ഓർമയിൽ തളിർത്തുനിൽക്കും. തീർന്നുകഴിഞ്ഞാൽ, ‘ഓ, അതു കഴിഞ്ഞല്ലോ’ എന്ന ചിന്ത മനസ്സിൽ നിറയും. ജോലി ചെയ്തതിന്റെ വിശദാംശങ്ങൾ മറന്നുപോകാം. ഇതിനെ സൈഗാർണിക് ഇഫക്ട് (Zeigarnik Effect) എന്നു പറയും. ഇതിന്റെ പിന്നിലൊരു കഥയുണ്ട്. ബി.എസ്.വാരിയർ എഴുതുന്നു...