നിലവിലെ ജനസംഖ്യാ കണക്കുകൾ നോക്കിയൽ 2025 ആകുമ്പോൾ – അതായത് രണ്ടു വർഷത്തിനകം – കേരളത്തിലെ ജനസംഖ്യയിൽ അഞ്ചിലൊരാളുടെ പ്രായം 60 വയസ്സിനു മുകളിലായിരിക്കും. അതേസമയം, രാജ്യത്തെ ശരാശരി പ്രായം 29 വയസ്സാണ്. അടുത്ത രണ്ടോ മൂന്നോ ദശകങ്ങളിലും ഇതു തന്നെയായിരിക്കും ശരാശരി പ്രായം. ലോകത്തെ മിക്ക രാജ്യങ്ങളിലും ജനസംഖ്യ കുത്തനെ ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. യൂറോപ്പാണ് ഇതിന്റെ മുൻപന്തിയിൽ. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. എന്നാല്‍ 1750 മുതൽ ജനസംഖ്യയിൽ മുന്നിലായിരുന്ന ചൈനയെ ഇന്ത്യ 2023 ഏപ്രിലിൽ മറികടന്നു. ഇതിന്റെ മെച്ചം ഇന്ത്യയ്ക്കുണ്ടാകും, ചൈനയ്ക്ക് പ്രതിസന്ധിയും. 2011 ലാണ് ഇന്ത്യയിൽ അവസാന സെൻസസ് നടന്നത് എന്നതുകൊണ്ടുതന്നെ യുഎൻ കണക്കാണ് ഇപ്പോൾ ആശ്രയം. അടുത്ത സെൻസസ് 2021 ൽ നടക്കേണ്ടിയിരുന്നെങ്കിലും കോവിഡ് പ്രതിസന്ധിയുടെ പേരിൽ മാറ്റി വയ്ക്കുകയായിരുന്നു.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com