ഐപിഎൽ ആവേശം പ്ലേ ഓഫിലേക്ക് കടന്നിരിക്കുന്നു. കപ്പിനും ചുണ്ടിനുമിടയിൽ ഇനി 4 ടീമുകൾ മാത്രം. ഗുജറാത്ത് ടൈറ്റൻസ്, ചെന്നൈ സൂപ്പർ കിങ്സ്, ലക്നൗ സൂപ്പർ ജയന്റ്സ്, മുംബൈ ഇന്ത്യൻസ് ടീമുകളിലേക്ക് മാത്രമായി ഐപിഎൽ 2023 ചുരുങ്ങി. പതിവിന് വിപരീതമായി ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് 4 ടീമുകൾ പ്ലേ ഓഫ് ബർത്ത് ഉറപ്പിച്ചത്. ഗുജറാത്ത് ഒഴികെ മറ്റ് 3 ടീമുകളും പ്ലേ ഓഫിൽ എത്തിയത് അവസാന മത്സരങ്ങളുടെ ഫലങ്ങളെയും മറ്റ് ടീമുകളുടെ വീഴ്ചകളെയും അടിസ്ഥാനമാക്കിയാണ്.
HIGHLIGHTS
- ഗുജറാത്ത് ടൈറ്റൻസ്, ചെന്നൈ സൂപ്പർ കിങ്സ്, ലക്നൗ സൂപ്പർ ജയന്റ്സ്, മുംബൈ ഇന്ത്യൻസ് ടീമുകളിലേക്ക് ചുരുങ്ങി ഐപിഎൽ ആവേശം.
- ഗുജറാത്ത് ഒഴികെയുള്ള 3 ടീമുകളും പ്ലേ ഓഫിൽ എത്തിയത് അവസാന മത്സരങ്ങളുടെ ഫലങ്ങളെയും മറ്റ് ടീമുകളുടെ വീഴ്ചകളെയും അടിസ്ഥാനമാക്കി.
- ആരാധകരുടെ ആവേശം ഇരട്ടിയാക്കി മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്സും വീണ്ടും പ്ലേ ഓഫിൽ