‘‘താങ്കൾ എനിക്ക് വലിയൊരു പ്രശ്നം തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്’’, ഒരാൾ മുഖത്തു നോക്കി ഇങ്ങനെ പറഞ്ഞാൽ നിങ്ങൾ എന്ത് കരുതും? മേൽപ്പറഞ്ഞ വാക്കുകൾ ജപ്പാനിൽ ജി7 ഉച്ചകോടിക്കിടെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖത്ത് നോക്കി പറഞ്ഞതാണ്. തുടർന്ന് മോദി കാരണം താൻ അനുഭവിക്കുന്ന ‘ബുദ്ധിമുട്ടുകൾ’ ബൈഡൻ നർമത്തിൽ ചാലിച്ച് വിവരിച്ചു. പ്രസിഡന്റ് ബൈഡന്റെ ക്ഷണം സ്വീകരിച്ച് മോദി അടുത്ത മാസം യുഎസ് സന്ദർശിക്കാനിരിക്കുകയാണ്.
HIGHLIGHTS
- "താങ്കൾ എനിക്ക് വലിയൊരു പ്രശ്നം തന്നെയാണ്", എന്ന് പറഞ്ഞ് ആരംഭിച്ച ബൈഡന്റെ വാക്കുകൾ പൂർണമായി വായിച്ചാൽ മാത്രമേ അത് നർമ്മസംഭാഷണത്തിന്റെ ഭാഗമായിരുന്നു എന്ന് നമുക്ക് ബോധ്യമാകൂ. എന്നാൽ ഈ വാചകം മാത്രം കേട്ടാലോ? ശരിക്കും ബൈഡൻ മനസ്സിൽത്തട്ടി പറഞ്ഞതു പോലെയുണ്ട്. മോദി ശരിക്കും ബൈഡന് തലവേദനയാകുന്നുണ്ടോ? പരിശോധിക്കാം.