എസ്എസ്എൽസിക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയാലും ഇഷ്ട വിഷയത്തിന്, ഇഷ്ടപ്പെട്ട സ്കൂളിൽ പ്രവേശനം കിട്ടുമെന്ന് ഉറപ്പുണ്ടോ? ഇല്ലെന്നുതന്നെയാവും കേരളത്തിലെ, പ്രത്യേകിച്ച് വടക്കൻ കേരളത്തിലെ വിദ്യാർഥികളുടെ മറുപടി. ഉപരിപഠനത്തിന് അർഹത നേടുന്ന വിദ്യാർഥികളുടെ എണ്ണത്തിന് ആനുപാതികമായി ഹയർസെക്കൻഡറി സീറ്റുകൾ ഇല്ലെന്ന പരാതിക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. പ്രശ്നങ്ങളെപ്പറ്റി വിശദമായി പഠിക്കാൻ നിയോഗിച്ച പ്രഫ.വി.കാർത്തികേയൻ നായർ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവിടാൻ ഇതുവരെ സർക്കാർ തയാറായിട്ടില്ല.
HIGHLIGHTS
- 50 കുട്ടികൾ ഇരിക്കേണ്ട ക്ലാസിൽ 65–70 കുട്ടികൾക്ക് തിങ്ങിഞെരുങ്ങി ഇരുന്നു പഠിക്കേണ്ടി വരുന്നതിന് ആരാണ് ഉത്തരവാദികൾ? ഇഷ്ടമുള്ള വിഷയം, ഇഷ്ടമുള്ള സ്ഥലത്തു പഠിക്കാൻ നമ്മുടെ കുട്ടികൾ ഇനിയെത്ര കാലം കാത്തിരിക്കണം? മുഴുവൻ എ പ്ലസ് കിട്ടിയ കുട്ടികൾക്കു പോലും പ്ലസ് വൺ പ്രവേശനം പേടിസ്വപ്നമാവുകയാണ്. സർക്കാരാകട്ടെ, ഉത്തരമില്ലാതെ ഇരുട്ടിൽത്തപ്പുകയാണ്...