ഫോർട്ട് കൊച്ചി ബീച്ച്. സായാഹ്നം. തിരകളുടെ ഇരമ്പം. തീരത്തു യുവാക്കളുടെ സംഘം. യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിന്റെ ആ വേദിയിൽ തിരകളേക്കാൾ ഇരമ്പുന്ന ഹൃദയത്തോടെ എ.ജി. പേരറിവാളൻ (51) ഇരുന്നു; ഒപ്പം, അമ്മ അർപുതം അമ്മാളും. ‘വൈകിയ നീതി, നീതി നിഷേധം’ എന്ന വിഷയത്തെക്കുറിച്ചായിരുന്നു ആ അമ്മയും മകനും പറഞ്ഞത്; അല്ല, ഹൃദയം തുറന്നു വച്ചത്.
HIGHLIGHTS
- ‘‘നിയമവിരുദ്ധമായി കസ്റ്റഡിയിൽ പോകേണ്ടി വന്നില്ലായിരുന്നുവെങ്കിൽ ഞാൻ 1991 ൽതന്നെ മോചിതനാകുമായിരുന്നു. പക്ഷേ, നിയമ വശങ്ങളൊന്നും അറിയാത്തതിനാൽ കടുത്ത അനീതിയാണു നേരിടേണ്ടി വന്നത്...’’ രാജീവ് ഗാന്ധി വധക്കേസിൽ മോചിപ്പിക്കപ്പെട്ട പേരറിവാളനും അമ്മ അർപുതം അമ്മാളും പറയുന്നു, മൂന്നു പതിറ്റാണ്ടു നേരിട്ട അനീതിയുടെ, നടത്തിയ പോരാട്ടത്തിന്റെ കഥ ..