‘ചുരുളി’ എന്നു പേരുള്ള ‘നാങ്ക്’. ഈർച്ച വാൾകൊണ്ട് അറക്കാൻ പോലും പ്രയാസം. ഭൂമിയിലെതന്നെ ഏറ്റവും കാഠിന്യമുള്ള ഈ മരം സൈലന്റ് വാലി കാടുകളിൽ ധാരാളമുണ്ട്. ബ്രിട്ടിഷുകാർ കേരളത്തിൽ റെയിൽവേ ലൈൻ നിർമിക്കുന്ന കാലത്ത് സ്ലീപ്പറുകൾക്കായി ചുരുളിയുടെ തടിയാണ് ഉപയോഗിച്ചിരുന്നത്. പാളങ്ങളിൽ കുതിച്ചു പായുന്ന ട്രെയിനുകളെ താങ്ങി നിർത്താൻ അന്ന് ബ്രിട്ടിഷ് എൻജിനീയർമാർ കണ്ടെത്തിയത് ഭൂമിയിലെ ഏറ്റവും കരുത്തനെ ആയിരുന്നു. റെയിൽവേ ചരിത്രം മുതൽതന്നെ സുരക്ഷയ്ക്ക് നൽകിയിരുന്ന പ്രാധാന്യവും നാങ്കിന്റെ അകക്കാമ്പിലുണ്ട്. ട്രെയിൻ അപകടത്തെ തുടർന്ന് രണ്ട് കേന്ദ്ര മന്ത്രിമാർ രാജി വച്ച രാജ്യമാണ് ഇന്ത്യ. കേന്ദ്ര ബജറ്റിനൊപ്പംതന്നെ നേരത്തേ റെയിൽവേയ്ക്കു പ്രത്യേകം ബജറ്റ് ഇന്ത്യയിലുണ്ടായിരുന്നു.
HIGHLIGHTS
- രണ്ടു ചക്രങ്ങളെ ഒരേ സമയം വഹിക്കുന്ന പാളങ്ങളാണ് തീവണ്ടിയുടെ ജീവൻ. വന്ദേ ഭാരതിന്റെ ആഡംബര ട്രാക്കിൽ മുന്നേറുന്ന റെയില്‍വേ സുരക്ഷയുടെ ട്രാക്ക് മറന്നോ? ഇതാണോ ബാലസോർ ഉയർത്തുന്ന ചോദ്യം?