വിജയത്തിന് നേരിയ സാധ്യതപോലും ഇന്ത്യയ്ക്കുണ്ടായിരുന്നില്ല. സമനിലപോലും ഇന്ത്യ പ്രതീക്ഷിച്ചിരുന്നില്ല. പേശികൾക്കുണ്ടായ പരുക്കുമൂലം കപിൽ ആ ദിവസം പന്തെറിഞ്ഞുമില്ല. നന്ദ്‌ലാൽ യാദവും പരുക്കിന്റെ പിടിയിലായിരുന്നു. ദിലീപ് ദോഷിയുടെ ഇടതുകാലിന്റെ പരുക്കും ഇന്ത്യക്ക് പ്രശ്നമായി. അവസാനദിനം ഓസ്ട്രേലിയയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത് വെറും 120 റൺസ് മാത്രം. ഏഴു വിക്കറ്റുകളും കൈയിലുണ്ടായിരുന്നു. എന്നാൽ കപിലിന്റെ തിരിച്ചുവരവിനാണ് മെൽബൺ സാക്ഷ്യം വഹിച്ചത് കപിൽദേവിന്റെ മാസ്മരിക ബോളിങ്ങിനുമുന്നിൽ ഓസ്ട്രേലിയ അടിപതറി.
HIGHLIGHTS
- പോരാട്ടച്ചൂടിന്റെ കാര്യത്തിൽ ഇന്ത്യ–ഓസ്ട്രേലിയ മത്സരങ്ങൾക്ക് ലോകക്രിക്കറ്റിൽ വ്യത്യസ്തമായ സ്ഥാനമാണുള്ളത്. ആവേശംകൊണ്ടും വേറിട്ട സംഭവങ്ങൾകൊണ്ടും വിവാദങ്ങൾക്കൊണ്ടും ഇന്ത്യ–ഓസ്ട്രേലിയ ടെസ്റ്റുകൾ കായികചരിത്രത്തിൽ തിളങ്ങി നിൽക്കുന്നു. ഇന്ത്യ–ഓസ്ട്രേലിയ ടെസ്റ്റ് മൽസരങ്ങളിലെ അനശ്വരനിമിഷങ്ങളിലൂടെ.