കേരള പൊലീസിന്റെ സൗമ്യമുഖമായിരുന്ന മുൻ ഡിജിപി എ.ഹേമചന്ദ്രൻ എഴുതിയ സർവീസ് സ്റ്റോറിയാണ് ഇപ്പോൾ ചർച്ചാവിഷയം. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ അടിതെറ്റിച്ച സോളർ തട്ടിപ്പുകേസ് അന്വേഷിച്ച പ്രത്യേക സംഘത്തിന്റെ മേധാവിയായിരുന്ന അദ്ദേഹം, അതേ തട്ടിപ്പ് അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മിഷനായ ജസ്റ്റിസ് ജി.ശിവരാജൻ പരിധിയും നിലയും വിട്ടാണ് പ്രവർത്തിച്ചതെന്നു തുറന്നടിക്കുന്നു. ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ടു പൊലീസിനു വീഴ്ച പറ്റിയെന്നും അന്നു ശബരിമലയിൽ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി അംഗമായിരുന്ന ഹേമചന്ദ്രൻ വ്യക്തമാക്കുന്നു.
HIGHLIGHTS
- സോളർ അന്വേഷണവിഷയത്തിൽ ഒരു ഫോൺവിളി പോലും ഉമ്മൻ ചാണ്ടിയിൽനിന്നുണ്ടായില്ല
- കേസിൽ ജുഡീഷ്യൽ കമ്മിഷനായ ജസ്റ്റിസ് ജി.ശിവരാജൻ പരിധിയും നിലയും വിട്ടു പ്രവർത്തിച്ചു
- ശബരിമലയിൽ പൊലീസിന് അടിതെറ്റി; കുറുക്കുവഴി തേടുന്ന കുരുട്ടുബുദ്ധി സ്വീകരിച്ചു