മലയാളികളുടെ ജീവിതത്തിൽ നിരന്തര സാന്നിധ്യമാണ് ശുപാർശ. നമ്മുടെ ന്യായവും സാധാരണവുമായ ആവശ്യങ്ങൾ നടന്നുകിട്ടാൻ ശുപാർശ വേണ്ടിവരുന്നു. ന്യായമല്ലാത്ത ആവശ്യങ്ങൾ നേടിയെടുക്കുന്നതും ശുപാർശവഴി തന്നെ. ശുപാർശ സർവവ്യാപിയാണ്. ആശുപത്രിയിലും പൊലീസ് സ്റ്റേഷനിലും അതുണ്ട്. വില്ലേജ് ഓഫിസിലും മന്ത്രി ഓഫിസിലുമുണ്ട്. സർവകലാശാലകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലുമുണ്ട്.
HIGHLIGHTS
- ലോകത്ത് പുരോഗമനം നേടിയ ഇടങ്ങളിലൊന്നും പൗരന്റെ അവകാശങ്ങൾ നേടിയെടുക്കാൻ ശുപാർശ വേണ്ട. പക്ഷേ, നമ്മുടെ നാട്ടിൽ നിസ്സാരകാര്യങ്ങൾക്കും അതു വേണം. ഞങ്ങൾ മേലാളരും നിങ്ങൾ കീഴാളരുമാണെന്നാണ് ഇതിലൂടെ ഭരണവർഗം നമ്മോടു പറയുന്നത്.