Premium

ജനങ്ങളുടെ 'ഗാർഡ് ഓഫ് ഓണർ' മതി; വേട്ടയാടൽ പ്രതിഫലിച്ചു, ഇത് പ്രായശ്ചിത്തം; വിഎസിനോട് കരുതൽ; 'പുതുപ്പള്ളി' പിന്നീട്

HIGHLIGHTS
  • ഇതു ലോകത്ത് ഒരു നേതാവിനും കിട്ടാത്ത സ്നേഹാദരം, കല്ലറയിലും അതു തുടരുന്നു
  • സർക്കാർ ബഹുമതി വേണ്ടെന്നു വച്ച തീരുമാനത്തെ പലതും സ്വാധീനിച്ചിരിക്കാം
  • ചികിത്സാ വിവാദം അടഞ്ഞ അധ്യായം, ഇത്തവണത്തേത് ഫലം ചെയ്തില്ല
  • പുതുപ്പള്ളിക്കാർക്ക് അദ്ദേഹത്തെ മറക്കാനാവില്ല, പ്രാർഥനയിലൂടെ സ്നേഹബന്ധം തുടരും
  • സൂര്യനും ചന്ദ്രനും തമ്മിൽ താരതമ്യം അരുത്
chandy-oommen-cross-fire
ഉമ്മൻ ചാണ്ടിയും മകൻ ചാണ്ടി ഉമ്മനും (ഫയൽ ചിത്രം: മനോരമ)
SHARE

ഉമ്മൻചാണ്ടിയോടുള്ള സ്നേഹാതിരേകം കേരളം പ്രകടിപ്പിച്ചപ്പോൾ കുടുബാംഗങ്ങൾക്കു വേണ്ടി അത് ഏറ്റുവാങ്ങാൻ മുന്നിൽനിന്നത് ചാണ്ടി ഉമ്മനാണ്. സഹോദരങ്ങളായ മറിയയയോടും അച്ചുവിനോടും അമ്മ മറിയാമ്മയോടും ഒപ്പം തൊഴുകൈകളോടെ ചാണ്ടി, തന്റെ പിതാവിനെ അതിരറ്റു സ്നേഹിച്ച കേരള ജനതയോട് നന്ദി പറഞ്ഞുകൊണ്ടേയിരുന്നു. പുതുപ്പള്ളി സെന്റ് ജോർജ് പള്ളിയിൽ ഉമ്മൻചാണ്ടി അന്ത്യനിദ്ര കൊളളുന്ന കല്ലറയിലേക്ക് ഇപ്പോഴും ജനങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. അവിടെയും ചാണ്ടി ഉമ്മനെ അവർക്കു കാണാം. കേരളജനത പ്രകടിപ്പിച്ച ആ സ്നേഹത്തെക്കുറിച്ച് ചാണ്ടി സംസാരിക്കുന്നു. ഉമ്മൻ ചാണ്ടിക്കു നേരിടേണ്ടി വന്ന വേട്ടയാടലുകളും ചികിത്സാ വിവാദവും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പും ഈ സംഭാഷണത്തിൽ കടന്നു വരുന്നുണ്ട്. യൂത്ത് കോൺഗ്രസ് ദേശീയ ഔട്ട് റീച്ച് സെൽ ചെയർമാൻ കൂടിയായ ചാണ്ടി മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരോട് ‘ക്രോസ് ഫയറിൽ’ സംസാരിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS