ഭാര്യയുടെ അനുവാദമില്ലാതെ അവളുമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ ഭർത്താവിന് അവകാശമുണ്ടോ? ഉഭയസമ്മതമില്ലാതെയുണ്ടാവുന്ന ലൈംഗിക ബന്ധങ്ങൾ ബലാത്സംഗമാണെന്ന് നിയമം പറയുന്നുണ്ടെങ്കിലും അങ്ങനെയൊരു പരാതി പറയാൻ നിയമം അവകാശം തരാത്ത ഒരു വിഭാഗമുണ്ട്; ഭാര്യമാർ. അയൽ രാജ്യമായ പാക്കിസ്ഥാൻ ഉൾപ്പെടെ ‘മാരിറ്റൽ റേപ്പ്’ കുറ്റകൃത്യമാക്കിയിട്ടുണ്ടെങ്കിലും ഇന്ത്യയിൽ ഇക്കാര്യത്തിൽ പതിറ്റാണ്ടുകൾ നീണ്ട ചർച്ചയ്ക്കു ശേഷവും തീരുമാനങ്ങൾ ഉണ്ടായിട്ടില്ല. പുറത്തുവരുന്ന കണക്കുകൾ പറയുന്നതാവട്ടെ ഇന്ത്യയിൽ 80 ശതമാനത്തിൽ അധികം സ്ത്രീകളും വിവാഹബന്ധത്തിനുള്ളിൽ നടക്കുന്ന ബലാത്സംഗങ്ങൾക്ക് വിധേയരാവുന്നുണ്ട് എന്നാണ്. പതിനൊന്നാമത്തെ വയസ്സിൽ, ഭർത്താവിന്റെ ക്രൂര പീഡനമേറ്റു മരിച്ച ഫൂൽമണി ദാസി മുതൽ ഇങ്ങോട്ട് പേരറിയാത്ത ഒരുപാട് സ്ത്രീകളുടെ ദാരുണമായ മരണം കൂടി ഇതിനൊപ്പം ചേർത്തുവായിക്കേണ്ടതുണ്ട്. മാരിറ്റൽ റേപ്പ് കുറ്റകൃത്യമാക്കണം എന്നത് സംബന്ധിച്ച് വിവിധ പരാതികൾ അടുത്ത ദിവസങ്ങളിൽ പരിഗണിക്കാനിരിക്കുകയാണ് സുപ്രീം കോടതി.
HIGHLIGHTS
- മരണത്തിലേക്ക് നയിച്ച തരത്തിൽ ഭാര്യയിൽ മുറിവുണ്ടാക്കിയതിന് 12 മാസത്തെ ‘കഠിനാധ്വാന’മാണ് കോടതി ഭർത്താവിന് ആകെ നൽകിയ ശിക്ഷ. ഭർത്താവിനൊപ്പം പോകാത്തതിന് മറ്റൊരു പെൺകുട്ടിക്ക് ലഭിച്ചത് തടവുശിക്ഷ. കൊളോണിയൽ കാലത്തിന്റെ ഓർമപ്പെടുത്തലല്ല ഇത്; എന്തുകൊണ്ടാണ് സമകാലിക ഇന്ത്യയിലും ഫൂൽമണി, രുഖ്മാബായി കേസുകൾ ചർച്ചയാകുന്നത് എന്നതിന്റെ യാഥാർഥ്യമാണ്... എന്താണ് വിവാദമായ ‘സെക്‌ഷൻ 375 ലെ പ്രത്യേക വകുപ്പ്? ഇത് ഭർത്താക്കന്മാർക്ക് നൽകുന്ന പ്രത്യേക പരിഗണന എന്താണ്? ഇന്ത്യയിൽ എങ്ങനെയാണ് ഈ നിയമമുണ്ടായത്?