രൂപയിൽത്തന്നെ പറയാം. അതായത് ഏകദേശം 25 ലക്ഷം കോടി രൂപ. ഈ ഇടപാട് രൂപയിൽത്തന്നെ നടത്തുകയും ചെയ്യാം. ഇന്ത്യയും യുഎഇയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ ഇനി മുതൽ പ്രാദേശിക കറൻസിയിൽ നടത്താനാണു തീരുമാനം. ആ തീരുമാനമെടുത്തതാകട്ടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും തമ്മിൽ അബുദാബിയിൽ നടന്ന കൂടിക്കാഴ്ചയിലും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകദിന യുഎഇ സന്ദർശനത്തിന്റെ ഭാഗമായിട്ടായിരുന്നു ചരിത്ര തീരുമാനം. വിദേശരാജ്യങ്ങളുമായുള്ള വ്യാപാര ഇടപാടുകളിൽ ഡോളറിനെ ആശ്രയിക്കുകയെന്ന രീതിയിൽ കുറവു വരുത്താൽ കഴിയുമെന്നതാണ് പുതിയ കരാറിന്റെ ഗുണം.
HIGHLIGHTS
- രാജ്യങ്ങൾ തമ്മിലുള്ള ഇടപാടിന് ഡോളർ കൂടിയേ തീരൂ എന്ന അവസ്ഥയിൽ മാറ്റം വന്നു കഴിഞ്ഞു. ആ മാറ്റത്തിനു വേണ്ടി ശ്രമിക്കുന്നവരുടെ മുൻനിരയിൽത്തന്നെ ഇന്ത്യയുമുണ്ട്. ഡോളറിന്റെ അധീശത്വത്തെ വെല്ലുവിളിക്കുന്നതിനോടൊപ്പംതന്നെ രൂപയെ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളും കേന്ദ്രത്തിന്റെ ഭാഗത്തുനിന്നു നിരന്തരമായി നടക്കുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് യുഎഇയും ഇന്ത്യയും തമ്മിൽ ഒപ്പിട്ട കരാർ. എന്താണിതിന്റെ നേട്ടങ്ങൾ?