ഏറ്റവും വിലയേറിയ ഇറ്റാലിയൻ താരം സാന്ദ്രോ ടൊണാലി ആണോ? ഏകദേശം 635.5 കോടി രൂപയ്ക്കാണ് (ഏഴു കോടി യൂറോ) എസി മിലാനിൽനിന്ന് ന്യൂകാസിൽ യുണൈറ്റഡ് ഈ 23 വയസ്സുകാരനെ വാങ്ങിയത് എന്ന റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ വിലയേറിയ താരം ടൊണാലി തന്നെ. അതല്ല, മിലാൻ ടൊണാലിയെ വിറ്റൊഴിവാക്കുകയായിരുന്നെന്നും റിപ്പോർട്ടുകളുണ്ട്. ഇതിലെ ശ്രദ്ധേയമായ കാര്യം മറ്റൊന്നാണ്, ടൊണാലി വഴി ലഭിച്ച 635.5 കോടി രൂപകൊണ്ട് മിലാൻ വാങ്ങിയത് 8 താരങ്ങളെയാണ്. ഇനിയും രണ്ടോ മൂന്നോ താരങ്ങൾക്കൂടി മിലാൻ കൂടാരം കയറാനും സാധ്യതയുണ്ട്. ആരാധകരെ സംബന്ധിച്ച് ഒരുപാട് ആശങ്കകളാണ് എസി മിലാൻ മുന്നോട്ടു വയ്ക്കുന്നത്.
HIGHLIGHTS
- പുതിയ ഉടമകൾക്ക് കീഴിൽ അടിമുടി ഉറച്ചു വാർത്താണ് ഇറ്റലിയിലെ ചുവന്ന ചെകുത്താന്മാരായ എസി മിലാൻ ഇത്തവണ കളത്തിലിറങ്ങുന്നത്. ക്ലബ്ബിന്റെ മാറ്റങ്ങളറിയാം വിശദമായി...