ഒറ്റനിറത്തിലുള്ള ഷർട്ട്, മടക്കിക്കുത്തിയ മുണ്ട്, തലയിലൊരു ചുറ്റിക്കെട്ട് – ചുമട്ടുതൊഴിലാളി എന്നു കേൾക്കുമ്പോൾ ശരാശരി മലയാളിയുടെ മനസ്സിൽ വരുന്ന ചിത്രം ഇതായിരിക്കും. നോക്കുകൂലി മുതൽ ‘കൈകാര്യംചെയ്യൽ’ വരെയുള്ള സീനുകൾ ഓരോന്നായി മനസ്സിൽ നിറയുകയും ചെയ്യും. ഈ രൂപവും ഭാവവും പഴങ്കഥയാകാൻ അധികകാലം വേണ്ടിവരില്ലെന്ന് ഉറപ്പാക്കുകയാണ് തൊഴിൽവകുപ്പിനു കീഴിലെ രണ്ടു സ്ഥാപനങ്ങൾ. സംസ്ഥാന ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് ആണ് അതിൽ ആദ്യത്തേത്. സ്വയംഭരണ സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലേബർ ആൻഡ് എംപ്ലോയ്മെന്റ് (കിലെ) ആണ് മറ്റൊന്ന്.
HIGHLIGHTS
- ചുമട്ടുതൊഴിലാളി മേഖലയിൽ അടിമുടി മാറ്റങ്ങൾ വരുത്താൻ കച്ചകെട്ടി സംസ്ഥാന ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലേബർ ആൻഡ് എംപ്ലോയ്മെന്റും