പണം വൈകിയാൽ പരിചയക്കാരുടെ ഫോണിൽ അശ്ലീലദൃശ്യം; അടച്ചാലും തീരാത്ത ബാധ്യത; വായ്പ കെണിയിൽ കേരളവും
Mail This Article
'You will go viral now. You wait and see'– ടൂപ് ലോൺ എന്ന വായ്പ ആപ്പ് വഴി ലോണെടുത്ത് കുരുക്കിലായ വ്യക്തിക്ക് വാട്സാപ്പിൽ ലഭിച്ച ഭീഷണി സന്ദേശമാണിത്. ആപ്പിൽ റജിസ്റ്റർ ചെയ്തപ്പോൾ നൽകിയ സെൽഫി ചിത്രം മോർഫ് ചെയ്തതും സന്ദേശത്തിനൊപ്പമുണ്ടായിരുന്നു. നഗ്നചിത്രം എല്ലായിടത്തും പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. ഇതൊരാളുടെ മാത്രം കഥയല്ല, ഈടില്ലാതെയും ക്രെഡിറ്റ് സ്കോർ നോക്കാതെയും വായ്പ തരുമെന്ന് കേട്ട് തട്ടിപ്പ് ഡിജിറ്റൽ വായ്പയെടുക്കാൻ പോകുന്ന മിക്കവരുടെയും അവസ്ഥയിതാണ്. പലരും അപമാനഭാരത്താൽ പുറത്തുപറയാറില്ല. തട്ടിപ്പുകാരുടെ ഡിമാൻഡിനു വഴങ്ങി വലിയ തുകകൾ തിരിച്ചടയ്ക്കും. തിരിച്ചടച്ചാലും തീരുന്നതല്ല ഈ ബാധ്യതയെന്നാണ് അടുത്തകാലത്ത് ഈ തട്ടിപ്പിനിരയായ വ്യക്തികൾ 'മനോരമ'യോടു പറയുന്നത്. ഡിജിറ്റൽ ലോൺ ആപ്പുകള്‍ വിരിക്കുന്ന ഈ തട്ടിപ്പ് വലയിൽപ്പെടാതെ എങ്ങനെ രക്ഷപ്പെടാം?