തിരുവല്ല പരുമലയിൽ വയോധികരായ മാതാപിതാക്കളെ മകൻ ക്രൂരമായി കൊലപ്പെടുത്തിയത് ഇക്കഴിഞ്ഞ ദിവസമാണ്, ഓഗസ്റ്റ് മൂന്നിന്. മാനസികവൈകല്യത്തിന് നേരത്തെ ചികിത്സ തേടിയിരുന്ന ആളായിരുന്നു മകൻ. ഇയാൾ വർഷങ്ങളായി മാതാപിതാക്കളോട് വഴക്കും അക്രമവും ഉണ്ടാക്കുന്നതിന് നാട്ടുകാരും സാക്ഷി. കൊല്ലം കൊട്ടാരക്കര ചെങ്ങമനാട് വച്ച് നടുറോഡിൽ മകൻ അമ്മയെ കുത്തിക്കൊന്ന സംഭവമുണ്ടായിട്ട് അധികമായിട്ടില്ല. മാനസിക വെല്ലുവിളി നേരിട്ടിരുന്ന ആളായിരുന്നു മാതാവ്. തൃശൂരിൽ വയോധിക ദമ്പതികളെ കുത്തിക്കൊലപ്പെടുത്തിയ സംഭവമുണ്ടായതും ജൂൈല അവസാന ആഴ്ചയിലായിരുന്നു. കടുത്ത മയക്കുമരുന്ന് ഉപയോഗം മൂലം മാനസികാരോഗ്യത്തിന് ചികിത്സ തേടുന്ന ആളായിരുന്നു പ്രതി. ഇതേ ജൂലൈ ആദ്യ ആഴ്ചയിലാണ് കൊച്ചി മരടിൽ മകൻ അമ്മയെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയിരുന്ന ആളായിരുന്നു അഭിഭാഷകൻ കൂടിയായ മകൻ. യഥാർഥത്തിൽ കേരള സമൂഹത്തിന്റെ മാനസികാരോഗ്യം മോശമാവുകയാണോ?
HIGHLIGHTS
- കേരളം ഒരു സമൂഹമെന്ന നിലയിൽ വലിയ പ്രതിസന്ധികൾ അഭിമുഖീകരിക്കുന്നുണ്ടോ? ആത്മഹത്യയും കൊലപാതകങ്ങളും മാനസിക പ്രശ്നങ്ങളുമെല്ലാം എല്ലാ സമൂഹങ്ങളിലും നിലനിൽക്കുന്നു എന്നു പറയുമ്പോള്‍ തന്നെ കേരള സമൂഹം കടന്നു പോകുന്ന ചില പ്രതിസന്ധികളെ മനസിലാക്കാതെ പോകരുത്; അതീവഗൗരവത്തോടെ പരിഗണിക്കുകയും പരിഹാരം കാണേണ്ടവയുമാണ് അവ.