ദേശീയ തലത്തിലും കേരളത്തിലും എൻസിപി വലിയ പ്രതിസന്ധികൾ നേരിടുന്നു. മഹാരാഷ്ട്രയിലെ പിളർപ്പ് പാർട്ടിയെ ആകെ ബാധിച്ചിരിക്കുന്നു. ദേശീയ അധ്യക്ഷൻ ശരദ് പവാറിനൊപ്പമാണ് കേരളത്തിലെ പാർട്ടിയെങ്കിലും വലിയ ആഭ്യന്തര സംഘർഷമാണ് സംസ്ഥാന ഘടകത്തിൽ ഉള്ളത്. സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോയെ അംഗീകരിക്കില്ലെന്ന് തീർത്തു പറയുകയാണ് ഈ അഭിമുഖത്തിൽ എൻസിപി എംഎൽഎയും ദേശീയ പ്രവർത്തക സമിതി അംഗവുമായ തോമസ് കെ.തോമസ്. സഹോദരനും മുൻമന്ത്രിയും എൻസിപിയുടെ മുൻ സംസ്ഥാന പ്രസിഡന്റുമായ തോമസ് ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് സജീവ രാഷ്ട്രീയത്തിൽ പ്രവേശിക്കുകയും കുട്ടനാട് എംഎൽഎ ആകുകയും ചെയ്ത തോമസ് കെ.തോമസ്, ചാക്കോ നയിക്കുന്ന ഔദ്യോഗിക വിഭാഗത്തിനെതിരെ ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത സംഘർഷത്തിലാണ്. പാർട്ടിക്ക് അകത്ത് സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് അവിശ്വസനീയമെന്നു തോന്നിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് അദ്ദേഹം ‘ക്രോസ് ഫയറിൽ’ നടത്തുന്നത്. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി തോമസ് കെ.തോമസ് എംഎൽഎ സംസാരിക്കുന്നു.
HIGHLIGHTS
- ചാക്കോയെ അംഗീകരിക്കില്ലെന്നു പവാറിന്റെ മുഖത്തു നോക്കി പറഞ്ഞു; എന്തു സംഭാവനയാണ് ചാക്കോ പാർട്ടിക്കു നൽകിയത്?
- ഞാനും ചാക്കോയും ജീവിതത്തിൽ ചേരില്ല, അദ്ദേഹത്തെ മാറ്റണം
- പുതിയ പ്രസിഡന്റ് വന്നാൽ എൻസിപി മുന്നോട്ടു പോകും
- ദേശീയ തലത്തിൽ ഇനിയും എന്തും സംഭവിക്കാം
- കുട്ടനാട്ടെ പാടശേഖരത്തിൽ വച്ച് അപായപ്പെടുത്താൻ നോക്കി; ഡിജിപിക്കുള്ള പരാതി റെഡി; ആളെ അറിയാം, വെളിപ്പെടുത്തും
- മന്ത്രി ശശീന്ദ്രൻ തന്ത്രജ്ഞൻ, ടേം തികയ്ക്കാൻ നോക്കുന്നു; ആരു കളിച്ചാലും പിണറായി എന്നെ മന്ത്രിയാക്കും – ‘ക്രോസ് ഫയറി’ൽ തോമസ് കെ.തോമസ് എംഎൽഎ