2023 സാമ്പത്തികവർഷം പബ്ലിക് സെക്ടർ അണ്ടർടേക്കിങ് (പിഎസ്‌യു) ബാങ്കുകൾക്കു നല്ല കാലമാണ്. വരുമാനവും ലാഭവുംകൊണ്ട് ബാങ്ക് ഓഹരികൾ ഓഹരിവിപണിയിൽ നിന്നുണ്ടാക്കിയ നേട്ടം ചില്ലറയല്ല. ഡിജിറ്റൽ ബാങ്കിങ് സജീവമായ ഇക്കാലത്ത് മികച്ച സേവനം നൽകുന്നതിനായി ബാങ്കുകൾ പരസ്പരം മത്സരിക്കുന്നത് വിപണിയിലും ഗുണം ചെയ്യുന്നതായാണു വിലയിരുത്തൽ. കഴിഞ്ഞ വർഷം നിഫ്റ്റി പൊതുമേഖലാ ബാങ്ക് സെക്ടർ 65% മുന്നേറി നിക്ഷേപകരുടെ പ്രതീക്ഷ കാത്തു. ഇനിയും മുന്നോട്ടേക്ക് കുതിക്കാനുള്ള ഊർജം ഈ മേഖലയ്ക്കുണ്ട്.
HIGHLIGHTS
- കയ്യിൽ വലിയ തുക നിക്ഷേപത്തിനായി ഇല്ലെങ്കിലും പേടിക്കണ്ട. പൊതുമേഖലാ ബാങ്കുകളിൽ മികച്ച ബാങ്കുകളുടെ ഓഹരികളുടെ വില 100 രൂപയിലും താഴെയാണ്. പബ്ലിക് സെക്ടർ അണ്ടർടേക്കിങ് വിഭാഗത്തിൽ 13 ബാങ്കുകളാണ് ഓഹരി വിപണിയിൽ ലിസ്റ്റുചെയ്തിരിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിൽ ഈ ഓഹരികളിൽ ഉണ്ടായ മാറ്റങ്ങൾ മനസ്സിലാക്കാം.