ഏതാനും ദിവസങ്ങൾക്കകം ഇന്ത്യയ്ക്ക് 76 വയസ്സാവുകയാണ്. ഒരു ‘സ്വതന്ത്രപരമാധികാര രാഷ്ട്ര’മായിട്ടുള്ള ഇന്ത്യയുടെ ജനനം ചരിത്രത്തിലെ അപൂർവതയായിരുന്നു. വിഭജനത്തിന്റെയും വർഗീയകലാപങ്ങളുടെയും പലായനത്തിന്റെയും ആഴമേറിയ മുറിവുകളും നീറ്റലും പേറി നടക്കുന്ന ദശലക്ഷക്കണക്കിനു ജനങ്ങളായിരുന്നു യഥാർഥത്തിൽ, 1947ലെ ഇന്ത്യയുടെ ആത്മാവ്. അങ്ങനെയൊരു അനിശ്ചിതത്വത്തിൽനിന്നു സ്വാതന്ത്ര്യത്തിന്റെയും സാർവത്രിക വോട്ടവകാശത്തിന്റെയും ഭരണഘടനയുടെയും നീതിയുടെയും വിശാലമായ ലോകത്തേക്ക് ഇന്ത്യയെ കൈപിടിച്ചു നടത്തുമ്പോൾ നമ്മുടെ ദേശീയ നേതാക്കളുടെ കയ്യിൽ ഒരേയൊരു മൂലധനം മാത്രമാണുണ്ടായിരുന്നത്: ജാതിമതഭാഷാഭേദമന്യേ എല്ലാ ഇന്ത്യക്കാരിലുമുള്ള അപാരമായ വിശ്വാസം!
HIGHLIGHTS
- വൈവിധ്യങ്ങളുടെ ആഘോഷങ്ങളിൽനിന്ന് ഏകത്വത്തിലേക്കുള്ള യാത്രയിലാണോ ഇന്ത്യ? അപരവൽക്കരണത്തിന്റെയും ഭൂരിപക്ഷ വംശീയതയുടെയും ഫലമായി വെറുപ്പ് അതിവേഗം പടരുന്നു. അതിന് ജനകീയ ബദൽ അവതരിപ്പിക്കാനാകാതെ പ്രതിപക്ഷം തോറ്റുപോകുന്നു