സ്വാതന്ത്ര്യത്തിന്റെ 76ാം വാർഷികദിനത്തിൽ ഒരു ശതാബ്ദിയുടെ കാര്യം പറഞ്ഞു തുടങ്ങാം. 100 വർഷംമുൻപ് 1923 ഓഗസ്റ്റിൽ ബോംബെ ലെജിസ്‌ലേറ്റിവ് കൗൺസിൽ പാസാക്കിയ ഒരു പ്രമേയത്തിന്റെ ശതാബ്ദി. സർക്കാർ സ്കൂളുകൾ, പൊതു കിണറുകൾ ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങൾ, പൊതു പണം ഉപയോഗിച്ചു നിർമ്മിച്ച ധർമ്മശാലകൾ, കോടതികൾ, ഡിസ്പെൻസറികൾ തുടങ്ങിയവ ജാതി പരിഗണനയില്ലാതെ, എല്ലാവർക്കും കയറാവുന്ന ഇടങ്ങളാകണമെന്നാണ് സാമൂഹിക പരിഷ്കർത്താവ് സീതാറാം കേശവ് ബോലെ കൊണ്ടുവന്ന ആ പ്രമേയത്തിൽ പറഞ്ഞത്. ദലിതരെ എവിടെയും വിലക്കരുതെന്നു ചുരുക്കം.
HIGHLIGHTS
- രാജ്യം സ്വാതന്ത്ര്യം നേടി മുക്കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും ദലിതരോടുള്ള വിവേചനത്തിൽ കാര്യമായ മാറ്റമില്ല. ഇതിന് അടിവരയിടുന്ന സംഭവങ്ങളാണ് രാജ്യത്ത് പലഭാഗത്തുനിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സ്വാതന്ത്ര്യം ദലിതരുടേതുകൂടിയാകുന്ന ദിനം എന്നാണിനി പുലരുക?