Premium

വീഴുമെന്ന് പറഞ്ഞവരുടെ മുന്നിൽ തലയെടുപ്പോടെ ഇന്ത്യ; നൂറ്റാണ്ട് നീണ്ട പോരാട്ടചരിത്രം, ലോകത്തിന് പ്രചോദനം

HIGHLIGHTS
  • ഇന്ത്യ 76–ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ അത് ലോകത്തിനു തന്നെ പ്രചോദനമാണ്
INDIA-POLITICS-INDEPENDENCE DAY-FLAG
75–ാം സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്കിടെ 2022 ഓഗസ്റ്റ് ഏഴിന് മുംബൈയിൽ നിന്നുള്ള ദൃശ്യം (Photo by Indranil MUKHERJEE / AFP)
SHARE

ദക്ഷിണാഫ്രിക്കയിലെ വർണവിവേചനം അവസാനിപ്പിക്കാൻ പോരാടിയ നെൽസൺ മണ്ടേല, രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ അക്രമരാഹിത്യത്തിലും നിസഹകരണത്തിലും ഏറെ ആകൃഷ്ടനായ ആളാണ്. അദ്ദേഹം ഈ രണ്ടു കാര്യങ്ങളേയും കണ്ടത് ഒരു ധാർമിക തത്വം എന്ന നിലയിലല്ല. മറിച്ച് ഒരു രാഷ്ട്രതന്ത്രം എന്ന നിലയ്ക്കു കൂടിയാണ്. തന്റെ ആത്മകഥയിൽ അദ്ദേഹം ഇങ്ങനെ എഴുതി: ‘അക്രമരഹിതമായ ചെറുത്തുനിൽപ്പ് പ്രയോജനപ്രദമാണ്, നിങ്ങളുടെ എതിരാളികളും അക്കാര്യത്തെ മാനിക്കുന്നിടത്തോളം കാലം. സമാധാനപരമായ ഒരു പ്രതിഷേധം അക്രമത്തിലാണ് അവസാനിക്കുന്നത് എങ്കിൽ അതിന്റെ ലക്‍ഷ്യം പരാജയപ്പെട്ടു എന്നാണർഥം’. ഒരേ സമയം തങ്ങളുടെ പോരാട്ടം സമാധാനപരമാക്കുകയും എതിരാളികളേയും ആ വിധത്തിൽ സമ്മർദ്ദത്തിലാക്കി ചര്‍ച്ചയുടേയും ഒത്തുതീര്‍പ്പിന്റെയും വാതിലുകൾ തുറക്കുക എന്ന ഇന്ത്യൻ നയതന്ത്രം ഈ വിധത്തിൽ അനേകം രാഷ്ട്രങ്ങളേയും നേതാക്കളേയും സ്വാധീനിച്ചിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS