‘ഇനിയൊരു പ്രളയുണ്ടായാൽ ഇവിടെ നിന്ന് ഓടിപ്പോകാൻ വയ്യ. അതു കൊണ്ടാണ് അന്നു വെള്ളം പൊങ്ങിയതിനേക്കാളും ഉയരത്തിൽ ഈ വീടുണ്ടാക്കിയത് ’. തറനിരപ്പിൽ നിന്ന് പത്തടി ഉയരത്തിലുള്ള കോൺക്രീറ്റ് തൂണുകളുടെ മുകളിൽ നിർമിച്ച വീട്ടിലിരുന്ന് പാറക്കാട്ട് വിശ്വമ്മ ആത്മവിശ്വാസത്തോടെ പറഞ്ഞു.
HIGHLIGHTS
- 2018 ഓഗസ്റ്റ്. വെള്ളം കേരളത്തെ തടവിലാക്കിയ നാളുകൾ. ഒരു ജയിലിൽ അടച്ച പോലെ മലയാളി നാട്ടിൽ പല ഭാഗത്തായി തടങ്കലിലാക്കപ്പെട്ടു. ദിവസങ്ങൾക്കു ശേഷമാണ് നാം സ്വാതന്ത്ര്യത്തിലേക്ക് തിരികെ വന്നത്. ആ പ്രളയശേഷം എന്തു മാറ്റമാണ് കേരളത്തിലുണ്ടായത്...