ഏകദിന ലോകകപ്പിനും ഏഷ്യ കപ്പിനുമുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിക്കാൻ സിലക്ടർമാർക്ക് എന്നല്ല ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് പോലും പറ്റുമെന്നു തോന്നുന്നില്ല. കാരണം അത്രമേൽ സങ്കീർണമാണ് ഈ വിഷയം. ശ്രേയസ് അയ്യരുടെയും കെ.എൽ. രാഹുലിന്റെയും പരുക്ക് മാറി ഫിറ്റ്നസ് റിപ്പോർട്ട് കിട്ടാൻ വേണ്ടിയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം പ്രഖ്യാപനം വൈകുന്നതത്രെ. രാഹുലിനെയും ശ്രേയസ് അയ്യരെയും ടീം ഇന്ത്യ അത്രമേൽ ആശ്രയിക്കുന്നു എന്നാണ് അതിനർഥം. രാഹുലും അയ്യരും ഉണ്ടെങ്കിലും ഇല്ലെങ്കിലും എങ്ങനെയായിരിക്കും ഇന്ത്യൻ ക്രിക്കറ്റ് ടീം? മനോരമ സ്പോർട്സ് പോഡ്കാസ്റ്റ് ടീം ഈ ചോദ്യം ആർട്ടിഫിഷ്യൽ ഇന്റലിജൻസിനോടു വരെ ചോദിച്ചു! എന്താണ് അതിനു കിട്ടിയ ഉത്തരം? വിശകലനം ചെയ്യുകയാണ് മലയാള മനോരമ സ്‌പോർട്‌സ് എഡിറ്റർ സുനിഷ് തോമസും അസിസ്റ്റന്റ് എഡിറ്റർ ഷമീർ റഹ്മാനും.
Premium
ആരുമില്ലെങ്കിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസുണ്ട്!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.