ഉപതിരഞ്ഞെടുപ്പ് പ്രതീക്ഷിച്ചതാണെങ്കിലും ഇത്ര പെട്ടെന്ന് ഉണ്ടാവുമെന്ന് പുതുപ്പള്ളിയിലെ ജനം കരുതിയില്ല. കേരളം ഓണത്തിരക്കിൽ അമരുന്ന ദിവസങ്ങളിൽ ഇവിടെയുള്ള കവലകളിൽ, രണ്ടുപേർ കൂടിക്കാണുന്ന ഇടത്തെല്ലാം ചർച്ച തിരഞ്ഞെടുപ്പിനെ കുറിച്ചാണ്. വോട്ട് തേടിയുള്ള സ്ഥാനാർഥികളുടെ പ്രചാരണം പോലെയായിരുന്നു ഞങ്ങളുടെ ഈ യാത്രയും. വോട്ട് നൽകണമെന്ന് സ്ഥാനാർഥി ചോദിക്കുമ്പോൾ എന്തിനു വോട്ട് നൽകുന്നു എന്ന ചോദ്യത്തിൽ തുടങ്ങി പുതുപ്പള്ളിക്കാരുടെ മനസ്സറിയാനുള്ള യാത്ര. ചായപ്പീടികയിലെയും കവലകളിലെയും ആളുകളെ മാത്രം കേന്ദ്രീകരിക്കാതെ, പതിവുരീതികളിൽനിന്നു മാറി ഗ്രാമങ്ങളിലെ ഉൾവഴികളിൽ ഒറ്റയ്ക്കും, രണ്ടും മൂന്നും പേരുടെ കൂട്ടങ്ങളെ നേരിട്ടു കാണാനാണ് ശ്രമിച്ചത്. 53 വര്‍ഷം തങ്ങളുടെ ജനപ്രതിനിധിയായ ആൾ പാതിവഴിയിൽ ഓർമയായ വിടവ് നികത്താനുള്ള തിരഞ്ഞെടുപ്പ്, അവിടെ എന്തൊക്കെയാവും ചർച്ചയാവുന്നതെന്ന് നേരിട്ട് അറിയാൻ, കേൾക്കാൻ മണിക്കൂറുകളെടുത്തു. പുതുപ്പള്ളി മണ്ഡലത്തിലെ പ്രധാന ഭാഗങ്ങളിലൂടെ സഞ്ചരിച്ചാണ് ഒടുവിൽ ഈ യാത്ര അവസാനിച്ചത്.
HIGHLIGHTS
- സ്കൂട്ടറും ഫ്ലെക്സും ട്വന്റി20യും ബൈക്കിലെ സ്റ്റിക്കറും വരെ ചർച്ചയാകുന്ന ഒരു വോട്ടുയാത്രയാണിത്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ആരു ജയിക്കും, എന്തുകൊണ്ട് ജയിക്കും? ഈ ചോദ്യത്തിന് റബർ പോലെ വലിഞ്ഞ അഭിപ്രായമുള്ളവരുണ്ട്, കല്ലുപോലെ (അടിയുറച്ച) അഭിപ്രായമുള്ളവരുമുണ്ട്. പുതുപ്പള്ളി മണ്ഡലത്തിലൂടെ മനോരമ ഓൺലൈൻ പ്രീമിയം പ്രതിനിധി സഞ്ചരിച്ചപ്പോൾ കണ്ട കാഴ്ചകളും അറിഞ്ഞ രാഷ്ട്രീയവും.