ബിജു കുര്യൻ, ഈ പേര് ഓർമയുണ്ടോ? കൃഷി പഠിക്കാൻ കേരള സർക്കാർ ഇസ്രയേലിലേക്ക് അയച്ച 27 അംഗ സംഘത്തിലെ കർഷകൻ. കേരളത്തിലേക്ക് മടങ്ങുന്നതിന്റെ തലേദിവസം സംഘത്തിൽനിന്ന് ‘അപ്രത്യക്ഷനായ’ കണ്ണൂർ ഇരിട്ടി സ്വദേശി. കഴിഞ്ഞ ഒരു വർഷം കേരളം ചർച്ച ചെയ്ത കർഷകരിൽ ഒരാൾ തീർച്ചയായും ബിജു കുര്യനാവും. ബിജുവിന്റെ തിരോധാനത്തോടെ, തുടക്കം മുതൽ വിവാദങ്ങളിൽ മുങ്ങിയ കേരള കൃഷി വകുപ്പിന്റെ ഇസ്രയേൽ പഠന പദ്ധതി കൂടുതൽ വാർത്താ പ്രാധാന്യവും നേടി. ബിജു കുര്യനെന്ന കർഷകൻ ഇസ്രയേലിൽനിന്ന് മടങ്ങി വന്നിട്ട് എന്ത് മാറ്റമായിരിക്കും അദ്ദേഹത്തിന്റെ കൃഷിയിൽ വരുത്തിയത്? ഇസ്രയേലിൽ വച്ചുണ്ടായ സംഭവങ്ങളില്‍ ഇതുവരെ പറയാത്ത എന്തെങ്കിലും അദ്ദേഹത്തിന് പറയാനുണ്ടാവുമോ? നാട്ടിൽ പ്രചരിച്ചതു പോലെ ഇസ്രയേൽ ചാര സംഘടനയായ മൊസാദാണോ ബിജുവിനെ കണ്ടെത്തിയത്? കേരളത്തിന്റെ കർഷക ദിനമായ ചിങ്ങം ഒന്നിന് (ഓഗസ്റ്റ് 17) അന്നത്തെ സംഭവങ്ങൾ മനോരമ ഓൺലൈൻ പ്രീമിയവുമായി പങ്കുവയ്ക്കുകയാണ് ബിജു കുര്യൻ.
HIGHLIGHTS
- കേരളമാകെ ചർച്ച ചെയ്തു ബിജു കുര്യനെന്ന കർഷകന്റെ തിരോധാനം. ഇസ്രയേലിൽനിന്ന് മടങ്ങിയെത്തിയ അദ്ദേഹം എന്തു മാറ്റമായിരിക്കും കൃഷിയിൽ വരുത്തിയത്? ഇസ്രയേലിൽ വച്ചുണ്ടായ സംഭവങ്ങളില്‍ ഇതുവരെ പറയാത്ത എന്തെങ്കിലും അദ്ദേഹത്തിന് പറയാനുണ്ടാവുമോ? നാട്ടിൽ പ്രചരിച്ചതു പോലെ ഇസ്രയേൽ ചാര സംഘടനയായ മൊസാദാണോ ബിജുവിനെ കണ്ടെത്തിയത്?