Premium

ഇനിയില്ല ‘പൂവാലശല്യം’; ‘ലൈംഗിക പീഡനം കുറ്റം, വിവാഹം ചെയ്ത് മായ്ക്കാനാകില്ല’

HIGHLIGHTS
  • കീഴ്ക്കോടതി മുതൽ ഹൈക്കോടതി വരെ ജഡ്ജിമാർക്ക് സ്ത്രീകളെക്കുറിച്ചു മിഥ്യാധാരണകളുണ്ട്. അതു പരിഹരിക്കാൻ ഒടുവിൽ സുപ്രീംകോടതി തന്നെ ഇടപെട്ടിരിക്കുന്നു. കേരളത്തിൽനിന്നുൾപ്പെടെയുള്ള കേസുകൾ ചൂണ്ടിക്കാട്ടിയാണ് ‘ശൈലി’കളിൽ മാറ്റം വരുത്താൻ സുപ്രീംകോടതി നിർദേശിച്ചിരിക്കുന്നത്. എന്തെല്ലാമാണ് ആ മാറ്റങ്ങൾ?
India Gender Stereotype
വനിതകൾക്കെതിരെയുള്ള അതിക്രമം തടയുന്നതിനുള്ള രാജ്യാന്തര ദിനമായി ആചരിക്കുന്ന നവംബർ 25ന് ബെംഗളൂരുവില്‍ വിവിധ വനിതാസംഘടനകൾ നടത്തിയ പ്രകടനത്തിൽ പങ്കെടുക്കുന്ന യുവതി. ലൈംഗികാതിക്രമത്തിന് ഇരയാകുന്നയാളെ ഏതു രീതിയിലാണ് വിശേഷിപ്പിക്കേണ്ടത് എന്നതിൽ പീഡനം നേരിടേണ്ടി വന്നയാളുടെ അഭിപ്രായവും കണക്കിലെടുക്കണമെന്നത് ഉൾപ്പെടെയുള്ള നിർദേശങ്ങളാണ് സുപ്രീം കോടതി പുറത്തിറക്കിയ ശൈലീപുസ്തകത്തിലുള്ളത്. (File Photo by Manjunath KIRAN / AFP)
SHARE

കീഴ്‌ക്കോടതി മുതൽ ഹൈക്കോടതി വരെ ജഡ്ജിമാർക്ക് സ്ത്രീകളെക്കുറിച്ചു മിഥ്യാധാരണകളുണ്ട്. അതു പരിഹരിക്കാൻ ഒടുവിൽ സുപ്രീംകോടതി തന്നെ ഇടപെട്ടിരിക്കുന്നു. കേരളത്തിൽനിന്നുൾപ്പെടെയുള്ള കേസുകൾ ചൂണ്ടിക്കാട്ടിയാണ് ‘ശൈലി’കളിൽ മാറ്റം വരുത്താൻ സുപ്രീംകോടതി നിർദേശിച്ചിരിക്കുന്നത്. എന്തെല്ലാമാണ് ആ മാറ്റങ്ങൾ? ‘ഭർത്താവിന് രാവിലെ 6 മണിക്ക് പ്രഭാത ഭക്ഷണം തയാറായിരിക്കണം. പക്ഷേ, ഭാര്യ എഴുന്നേൽക്കുന്നത് ഏഴിന്. തീർന്നില്ല. ഭർത്താവിന് ഇഷ്ടപ്പെടുന്ന രീതിയിൽ ഭാര്യ വസ്ത്രം ധരിക്കുന്നില്ല.’– 1963 ൽ മധ്യപ്രദേശ് ഹൈക്കോടതിക്കു മുന്നിലെത്തിയൊരു വൈവാഹികക്കേസിൽ ഭാര്യയെ തല്ലാറുണ്ടെന്ന് സമ്മതിച്ചുകൊണ്ട് ഭർത്താവ് ഉന്നയിക്കുന്ന ന്യായങ്ങളാണ് ഇത്. വിവാഹബന്ധം പുനഃസ്ഥാപിച്ചു നൽകണമെന്ന, ഭാര്യയ്ക്ക് അനുകൂലമായ കീഴ്ക്കോടതി വിധി ചോദ്യം ചെയ്തു ഭർത്താവ് നൽകിയ ഈ ഹർജി അംഗീകരിച്ചുകൊണ്ട് മധ്യപ്രദേശ് ഹൈക്കോടതി ഇങ്ങനെ വിധി പ്രസ്താവിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS