ലോക്‌സഭയിൽ ഇന്ത്യയിലെ ക്രിമിനൽ കുറ്റങ്ങളുടെ ഭാവി നിർണയിക്കുന്ന സുപ്രധാന മൂന്നു ബില്ലുകൾ ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ചു. ബിൽ സംബന്ധിച്ച സാധ്യതകളും ഒപ്പം ഉയരുന്ന ആശങ്കകളെയും കുറിച്ച് ചർച്ചകൾ നടക്കുകയാണ്. ചില നിയമങ്ങള്‍ക്കു പുതിയ പേരിടുക മാത്രമല്ല കേന്ദ്രം ചെയ്തിരിക്കുന്നത്, അവ പുനഃക്രമീകരിക്കുകയും പുനര്‍നിർവചിക്കുകയും ചെയ്തിട്ടുണ്ട്. നിയമസംഹിതയിൽ വന്നേക്കാവുന്ന പുതിയ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഇന്ത്യയിലെ നിയമജ്ഞര്‍ ഒരു വശത്ത് ശ്രമിക്കുന്നു. അതേസമയം നിയമനിര്‍മാതാക്കള്‍ പുതിയ ഭേദഗതികളെ, അവശേഷിക്കുന്ന അധിനിവേശ നിയമസംഹിതയെക്കൂടി നീക്കംചെയ്യുന്ന പ്രക്രിയയായിട്ടാണ് വിശേഷിപ്പിക്കുന്നത്.
HIGHLIGHTS
- ഇന്ത്യൻ ശിക്ഷാനിയമത്തിലും ക്രിമിനൽ നടപടിച്ചട്ടത്തിലും തെളിവു നിയമത്തിലും വ്യാപകമാറ്റം വരുത്തുന്നതിനുള്ള മൂന്നു ബില്ലുകളാണ് പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ (ഐപിസി) വരെ പേരു മാറ്റുന്നതിൽനിന്നു തുടങ്ങുന്നു പരിഷ്കാരം. എന്നാൽ മാറുന്ന സാങ്കേതികതയുടെ ഇക്കാലത്ത് ഈ മാറ്റങ്ങൾ കല്ലുകടിയാകുമോ? ജിൻഡാൽ ഗ്ലോബൽ ലോ സ്കൂൾ അധ്യാപിക നിമ്മി സയിറാ സക്കറിയയും ഗവേഷക ഗീതാഞ്ജലി ദിവാകറും വിലയിരുത്തുന്നു.