ഒരു കിലോഗ്രാം അരിക്ക് നൂറു രൂപ! ഒരു കിലോഗ്രാം നേന്ത്രപ്പഴത്തിന് 75 രൂപ! ഒരു ലീറ്റർ പാലിന് 60 രൂപ!.. അതിശയം നിറയ്ക്കുന്ന കണക്കല്ലിത്. കേരളത്തിൽ വരുംദിവസങ്ങളിൽ നമ്മൾ നൽകേണ്ടിവരുന്ന വിലയായിരിക്കും ഇത്. കാണംവിറ്റും ഓണം ഉണ്ണണം എന്നു പഴമക്കാർ പറഞ്ഞതിലേക്കാണോ കാര്യങ്ങൾ പോകുന്നത്? മഴക്കാറ് ഉരുണ്ടുകൂടുന്നതു കാണാൻ മാനത്തുനോക്കിനിൽക്കുന്ന മലയാളിയുടെ നെഞ്ചിടിക്കുകയാണ്. മഴ കനിഞ്ഞില്ലെങ്കിൽ കാർഷികമേഖലയാകെ തകരും. വിത്തിറക്കിയവനും വിത്തിറക്കാൻ നിൽക്കുന്നവനും നെഞ്ചത്തുകൈവച്ചു പ്രാർഥിക്കുകയാണ്. ദൈവമേ മഴ മുൻപത്തെപോലെ ലഭിക്കണേ..കണ്ണീരിൽ കുതിർന്ന ഈ പ്രാർഥനയ്ക്കു ഫലം ഉണ്ടായില്ലെങ്കിൽ പച്ചപ്പുമാഞ്ഞൊരു കേരളമാണു നാം കാണാൻ പോകുന്നത്.
HIGHLIGHTS
- കേരളം വരൾച്ചയിലേക്ക് നീങ്ങുകയാണോ? കാലവർഷം എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു. തടമിടാതെ തെങ്ങ്, നനയ്ക്കാതെ വാഴ, വയ്ക്കോൽ പോലും തമിഴ്നാട്ടിൽ നിന്ന് വരേണ്ടി വരും. കേരളത്തിലെ കർഷകർ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.