രാജ്യത്ത് മരുന്നു മാഫിയ ഉണ്ടോ? പാരസെറ്റമോൾ കഴിക്കുന്നത് മരുന്ന് മാഫിയയെ സഹായിക്കലാണോ? വില കുറച്ച് മരുന്ന് കൊടുക്കുന്നതിനു പിന്നിൽ രാഷ്ട്രീയമുണ്ടോ? ഡോക്ടർമാർ ഇനി മുതൽ രോഗികൾക്ക് ജനറിക് മരുന്നുകൾ കൂടുതൽ എഴുതണമെന്ന നിർദേശത്തെ തുടർന്ന് ഇത്തരം ഒട്ടേറെ ചോദ്യങ്ങളാണ് ഉടലെടുത്തിരിക്കുന്നത്. ഇതിനു പുറമേ ജൻഔഷധി പോലെയുള്ള മരുന്നുകടകളിൽനിന്ന് മരുന്ന് വാങ്ങാൻ ആവശ്യപ്പെടണമെന്നും അതല്ലെങ്കിൽ ലൈസൻസ് പിൻവലിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടി വരുമെന്നുമാണ് എൻഎംസിയുടെ (നാഷനൽ മെഡിക്കൽ കമ്മിഷൻ) പുതിയ മാർഗനിർദേശം. കടുത്ത എതിർപ്പാണു തീരുമാനത്തോട് ഉയർന്നിരിക്കുന്നത്. അതേസമയം, ജനറിക് മരുന്നുകളുടെ ഉപയോഗം കൂടുന്നത് മരുന്നു മാഫിയകളെ നിലയ്ക്ക് നിർത്തുമെന്നും തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നുമാണ് ജൻ ആരോഗ്യ മഞ്ച് പോലെയുള്ള സംഘടനകൾ പ്രതികരിച്ചത്.
HIGHLIGHTS
- ജനറിക് മരുന്നുകൾ മാത്രമേ എഴുതാൻ പാടുള്ളൂ എന്ന ദേശീയ മെഡിക്കൽ കമ്മിഷന്റെ നിർദേശം ഡോക്ടർമാരുടെ ഇടയിൽ കടുത്ത എതിർപ്പും ആശങ്കയും ഉളവാക്കുന്നു. എന്തു കൊണ്ടാണിത്? എന്താണ് ജനറിക് മരുന്നുകളുടെ പ്രശ്നം? പ്രത്യേകം നിഷ്കർഷിക്കുന്ന കമ്പനിയുടെ മരുന്നുതന്നെ വാങ്ങിക്കഴിക്കണമെന്നു ഡോക്ടർമാർ നിർബന്ധിക്കുന്നത് എന്തുകൊണ്ടാണ്? ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. സുൽഫി നൂഹു വ്യക്തമാക്കുന്നു.