ചെയ്യേണ്ടതു ചെയ്യാതിരിക്കുക, ചെയ്യേണ്ടാത്തതു ചെയ്യുക എന്നു രണ്ടു തരത്തിലാണ് കുറ്റങ്ങളും വീഴ്ചകളും ഉണ്ടാകുന്നത്. ഇതിൽ രണ്ടാമത്തേത് വേണ്ടവിധത്തിൽ തീരുമാനിക്കുന്നതാണ് ജീവിതം ഫലപ്രദമാക്കാനുള്ള തന്ത്രങ്ങളിൽ മുഖ്യം എന്ന് മാനേജ്മെന്റ് ഗുരു മൈക്കേൽ ഇ പോർട്ടർ. ‘എന്തെല്ലാം ചെയ്തുകൂടാ?’ എന്നു തീരുമാനിക്കുമ്പോൾ പല പ്രയാസങ്ങളും അനുഭവപ്പെടും. സാധാരണഗതിയിൽ അന്യർ ചെയ്യാറുള്ളതുപോലെ നമുക്കും ചെയ്യണം എന്ന തോന്നൽ മനസ്സിൽ സമ്മർദ്ദം ചെലുത്തും. പക്ഷേ വ്യത്യസ്ത തീരുമാനങ്ങൾ വഴിയാണ് പലരും വ്യത്യസ്തരും ശ്രദ്ധേയ വിജയങ്ങൾ നേടുന്നവരും ആയിത്തീരുന്നത്.
HIGHLIGHTS
- ബാല്യം മുതൽ കേട്ടുകേട്ടു മടുപ്പു തോന്നിച്ച മിക്ക ഉപദേശങ്ങളും ‘അതു ചെയ്യണം, ഇത് ചെയ്യണം, അങ്ങനെ ചെയ്യണം, ഇങ്ങനെ ചെയ്യണം’ എന്ന മട്ടിലാണ്. എന്തെല്ലാം ചെയ്യരുത് എന്ന് ഇടയ്ക്കിടെ ഓർമിക്കുന്നതും നമുക്കു നന്ന്– ബി.എസ്.വാരിയർ എഴുതുന്നു...