അവകാശിയെ (നോമിനി) വയ്ക്കാതെ ഇടപാടുകാരൻ മരിച്ചാൽ ബാങ്ക് നിക്ഷേപം ആർക്കു ലഭിക്കും? ബാങ്ക് ഇടപാടുകളിൽ പലപ്പോഴും ആശയക്കുഴപ്പത്തിന് ഇടയാക്കുന്നതാണ് ഇതു സംബന്ധിച്ച ചട്ടങ്ങൾ. അവകാശി (നോമിനേഷൻ) ഇല്ലാത്ത ബാങ്ക് നിക്ഷേപങ്ങൾ അവകാശികൾക്ക് നൽകുന്നതു സംബന്ധിച്ച് റിസർവ് ബാങ്ക് ആവശ്യമായ നിർദ്ദേശങ്ങൾ കാലാകാലങ്ങളിൽ ബാങ്കുകൾക്ക് നൽകുന്നുണ്ട്. ഇക്കാര്യത്തിൽ അവകാശികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്കുകയെന്നതാണ് ഈ നിർദ്ദേശങ്ങളുടെയെല്ലാം ഉദ്ദേശ്യം. എന്നാൽ ഇക്കാര്യത്തിൽ ഇപ്പോഴും കടലാസുപണികളുടെ ആധിക്യവും മറ്റു നൂലാമാലകളും നിലനിൽക്കുന്നു എന്നതാണ് യാഥാർഥ്യം. നിക്ഷേപം അവകാശിക്ക് നൽകുന്നതു സംബന്ധിച്ച പൊതുവായ സംശയങ്ങൾക്ക് ബാങ്കിങ് വിദഗ്ധനായ കെ.എ.ബാബു മറുപടി നൽകുന്നു.
HIGHLIGHTS
- നോമിനി എന്ന അവകാശി ബാങ്ക് ഇടപാടുകളിൽ എത്രത്തോളം പ്രധാനമാണ്. പലപ്പോഴും ആരും അവകാശിയെ വയ്ക്കുന്നതിന്റെ പ്രാധാന്യം തിരിച്ചറിയുന്നില്ല. നിക്ഷേപകന്റെ മരണ ശേഷം അവകാശികൾക്ക് ഇത് തലവേദനയായി മാറുന്നു.