മിത്തും യാഥാർഥ്യവും തമ്മിലുള്ള അന്തരത്തെക്കുറിച്ചുള്ള സംവാദങ്ങൾ എല്ലാ കാലത്തുമുണ്ട്. ഈ ഓണക്കാലവും അതിൽ നിന്നു വ്യത്യസ്തമല്ല. മഹാബലിയും പരശുരാമനും തമ്മിലുള്ള ഐതിഹ്യപരമായ പൊരുത്തക്കേടുകൾ, ഓണത്തിന്റെ കേന്ദ്രബിന്ദു മഹാബലിയോ വാമനനോ തുടങ്ങിയ ചോദ്യങ്ങൾ പതിവുപോലെ ഇത്തവണയും ഉയരുന്നുണ്ട്. ഓണാഘോഷത്തിന് കേരളത്തിന്റെ പലഭാഗങ്ങളിലും വ്യത്യസ്ത മുഖങ്ങളാണ്. തലസ്ഥാനത്തേക്കെത്തുമ്പോൾ അതു ടൂറിസം വാരാഘോഷമാണ്. അതിന്റെ പരിമിതികളും സാധ്യതകളും എന്തൊക്കെയെന്ന ചോദ്യവും ഉയരുന്നു. ഈ വിഷയങ്ങളെപ്പറ്റി ചരിത്രകാരൻ ഡോ. എം.ജി. ശശിഭൂഷൺ മനോരമ ഓൺലൈൻ പ്രീമിയത്തോടു സംവദിക്കുന്നു.
HIGHLIGHTS
- മിത്തും യാഥാർഥ്യവും തമ്മിലുള്ള ആശയ സംഘട്ടനം ശക്തമാണ് സമകാലിക കേരളത്തിൽ. ആഘോഷിക്കപ്പെടേണ്ടത് മഹാബലിയോ വാമനനോ എന്ന ‘പോര്’ പോലുമുണ്ട് ഓണക്കാലത്ത്. ഓണവുമായി കെട്ടുപിണഞ്ഞു കിടക്കുന്ന തർക്കങ്ങൾക്ക് ഇപ്പോഴും ഉത്തരവുമില്ല, അവസാനവുമില്ല. ഓണം ആഘോഷിക്കേണ്ടത് എങ്ങനെയെന്നും ഓണത്തിന്റെ ചരിത്രമെന്തെന്നും കലാ ചരിത്രകാരൻ ഡോ. എം.ജി. ശശിഭൂഷൺ വിശദീകരിക്കുന്നു...