ഇടതുമുന്നണിയെ തച്ചു തകർത്തുകൊണ്ട് പുതുപ്പള്ളിയിൽ യുഡിഎഫും ചാണ്ടി ഉമ്മനും നേടിയ ഉജ്വല വിജയത്തിനു പിന്നിൽ എന്ത്? പുതുപ്പള്ളിയുടെ ജനനായകനായ ഉമ്മൻചാണ്ടിയോടുള്ള സ്നേഹ വായ്പ് അദ്ദേഹത്തിന്റെ മകൻ ചാണ്ടി ഉമ്മനു ലഭിച്ച ഈ വൻ ഭൂരിപക്ഷത്തിനു പിന്നിൽ തീർച്ചയായും ഉണ്ട്. പിതാവിനോടും പുത്രനോടും ഒരേ സമയം തോൽവി ഏറ്റുവാങ്ങേണ്ടി വന്ന സ്ഥാനാർഥിയായും ഇതോടെ ജെയ്ക് സി.തോമസ് മാറി. തൃക്കാക്കരയ്ക്കു പിന്നാലെ പുതുപ്പള്ളിയിൽ യുഡിഎഫ് നേടിയ ഈ ഉജ്വല വിജയം ലോക്സഭാ തിരഞ്ഞെടുപ്പിലേക്കു നീങ്ങുമ്പോൾ മുന്നണിക്കു വലിയ ആത്മവിശ്വാസം പകരും. സമീപകാലത്തു നടന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പുകളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ യുഡിഎഫിനു സാധിച്ചു. തൃക്കാക്കരയിലും പുതുപ്പള്ളിയിലും സിറ്റിങ് സീറ്റു നിലനിർത്തിയതു മാത്രമല്ലേ സംഭവിച്ചതെന്ന് ആശ്വസിക്കാൻ അതുകൊണ്ട് എൽഡിഎഫിനു സാധിക്കില്ല. കാറ്റു വീശുന്നതു മുന്നണിക്കും സർക്കാരിനും എതിരെയാണോയെന്നു സിപിഎമ്മിനു പരിശോധിക്കേണ്ടിയും വരും. പുതുപ്പള്ളിയിലെ ഉജ്വല വിജയത്തിനു പിന്നിലെ കാരണങ്ങൾ എന്തെല്ലാം?
HIGHLIGHTS
- ഒരു നാടും ആ നാടിന്റെ ജനപ്രതിനിധിയും തമ്മിൽ രൂപപ്പെട്ട അസാധാരണമായ രസതന്ത്രം മാത്രമാണോ വൻ ഭൂരിപക്ഷത്തോടെയുള്ള ചാണ്ടി ഉമ്മന്റെ ഈ വിജയത്തിനു കാരണം?
- മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായർ വിലയിരുത്തുന്നു.