സ്ഥാനാർഥിയുടെ പേര് ചെറുതായൊന്നു മാറി. പക്ഷേ പുതുപ്പള്ളിയുടെ മനസ്സു മാത്രം മാറിയില്ല. 53 വർഷമായി ഉമ്മൻ ചാണ്ടി നെഞ്ചോടു ചേർത്തു നിർത്തിയ പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിനു വേണ്ടി ഇനി മിടിക്കുക മകൻ ചാണ്ടി ഉമ്മന്റെ ഹൃദയം. പുതുപ്പള്ളിക്ക് ഇനി പുതിയ എംഎൽഎ. ഉപതിരഞ്ഞെടുപ്പിലെ കണക്കുകളിലുമുണ്ട് ഈ പുതുമ. പുതുപ്പള്ളിയുടെ തിരഞ്ഞെടുപ്പു ചരിത്രത്തിലെതന്നെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തോടെയാണ് യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ നിയമസഭയിലേക്ക് എത്തുന്നത്. 2011ലെ തിരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടി നേടിയ 33,255 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ഇതുവരെയുണ്ടായിരുന്നതിൽ ഏറ്റവും ഉയർന്നത്. എന്നാൽ വോട്ടെണ്ണി രണ്ടര മണിക്കൂറായപ്പോഴേക്കും ഈ ഭൂരിപക്ഷം ചാണ്ടി ഉമ്മൻ മറികടന്നു. ഒടുവിൽ ഭൂരിപക്ഷം എത്തിനിന്നത് 37,719 എന്ന സംഖ്യയിൽ. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിക്കു ലഭിച്ച ഭൂരിപക്ഷത്തിന്റെ (9044) നാലിരട്ടിയിലേറെ!
HIGHLIGHTS
- പുതുപ്പള്ളിയിൽ വിവിധ മുന്നണികൾക്കു ലഭിച്ചു വന്ന വോട്ടിൽ എന്തെല്ലാം മാറ്റങ്ങളാണ് ഇത്തവണ സംഭവിച്ചത്?
- എത്രമാത്രം ഇടിവാണ് എൽഡിഎഫിന്റെ വോട്ടിലുണ്ടായിരിക്കുന്നത്? യുഡിഎഫിന്റെ വോട്ടിൽ വൻ മുന്നേറ്റമാണോ ഉണ്ടായിരിക്കുന്നത്?
- ബിജെപിയുടെ വോട്ടിന് എന്തു സംഭവിച്ചു? സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞതു പോലെ ബിജെപി വോട്ടുകൾ യുഡിഎഫിനു മറിച്ചുവിറ്റോ?
- പോളിങ് ശതമാനം കുറഞ്ഞത് ഏതു മുന്നണിയെയാണ് ഏറ്റവുമധികം ബാധിച്ചത്? സമ്പൂർണ വോട്ടു കണക്കുകളറിയാം ഗ്രാഫിക്സിലൂടെ...