അഡ്വ. ചാണ്ടി ഉമ്മൻ എംഎൽഎ. പുതുപ്പള്ളിക്കാർക്ക് ഇനി ഉമ്മൻ ചാണ്ടിയുടെ പകരക്കാരൻ. എന്തിനും ഏതിനും തങ്ങൾ അന്വേഷിച്ച ഉമ്മൻ ചാണ്ടിയുടെ പിൻഗാമി. കഴിഞ്ഞ 53 വർഷം പുതുപ്പള്ളിക്കാർ പകരക്കാരനെ തിരഞ്ഞില്ല. ഒടുവിൽ വിധിയുടെ നിർബന്ധം മൂലം പുതുപ്പള്ളി കുറിച്ച ജനവിധി ചാണ്ടി ഉമ്മനിലെത്തി. റെക്കോഡ് ഭൂരിപക്ഷത്തോടെ നൽകിയ ജനവിധി ഉമ്മൻ ചാണ്ടിക്കും കുടുംബത്തിനുള്ള നിധിയായി. ഒരു പേരാണ് അച്ഛനും മകനും. അച്ഛന്റെ പേരിൽ മകനുണ്ട്. മകന്റെ പേരിൽ അച്ഛനും. 5 പതിറ്റാണ്ട് പുതുപ്പള്ളിയും ഉമ്മൻ ചാണ്ടിയും പരസ്പരം മനസിലാക്കി യാത്ര ചെയ്തു. ആ യാത്ര ചാണ്ടി ഉമ്മൻ തുടരുകയാണ്. പുതുപ്പള്ളിയുടെ സമ്മതിദാനഅവകാശം കേരളമാകെ ചർച്ച ചെയ്യുകയാണ്. ആ വിധി കുറിച്ച പുതുപ്പള്ളിയുടെ മനസിൽ എന്താണ് ? എന്തിനാണ് ഇത്രയും വലിയ ഭൂരിപക്ഷം നാട് ചാണ്ടിക്കു നൽകിയത് ? ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയിൽ നിന്ന് പുതുപ്പള്ളി എന്താണ് പ്രതീക്ഷിക്കുന്നത് ? കാണാം ആ വോട്ടർമാരെ, കേൾക്കാം അവരുടെ വാക്കുകൾ.
HIGHLIGHTS
- ശക്തമായ രാഷ്ട്രീയമുള്ളവരാണ് പുതുപ്പള്ളിക്കാർ. റെക്കോഡ് ഭൂരിപക്ഷത്തിൽ ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയെ തിരഞ്ഞെടുത്തവർ ചില കാര്യങ്ങൾ പറയുന്നു. ‘വീണ്ടും ചില പുതുപ്പള്ളിക്കാര്യങ്ങൾ’