Premium

അല്ല സഖാവേ, ഒന്നും പഠിച്ചില്ലേ തൃക്കാക്കരയിൽനിന്ന്; ബൈക്കിൽ കറങ്ങി വോട്ട് തേടി വിഷ്ണുനാഥ്; സിപിഐയുടെ വാമൂടിയതാര്?

HIGHLIGHTS
  • കുറച്ചുകാലമായി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സോഷ്യൽ എൻജിനീയറിങ് വിജയം കാണുന്നതായിരുന്നു ചർച്ചാവിഷയം. എന്നാൽ, ഈ സോഷ്യൽ എൻജിനീയറിങ് രണ്ടു ഉപതിരഞ്ഞെടുപ്പുകളിലായി വിജയകരമായി പയറ്റിയത് വി.ഡി. സതീശനാണ്. വരും തിരഞ്ഞെടുപ്പുകളിലും കോൺഗ്രസ് ഈ മാതൃക പിന്തുടരുമെന്നതിന്റെ സൂചകം കൂടിയാണ് പുതുപ്പള്ളി. രണ്ടു മുന്നണികളുടെയും തിരഞ്ഞെടുപ്പു പ്രവർത്തനത്തിലെ ഈ മാറ്റം വിലയിരുത്തുകയാണ് മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ കൃഷ്ണൻ മോഹൻലാൽ.
Chandy Oommen
ചാണ്ടി ഉമ്മൻ വിജയിച്ചതിന്റെ ആഹ്ലാദ പ്രകടനം പുതുപ്പള്ളി പള്ളിയുടെ അങ്കണത്തിൽനിന്ന് ആരംഭിച്ചപ്പോൾ. തുറന്ന വാഹനത്തിൽ, എംഎൽഎമാരായ ഉമാ തോമസ്, അൻവർ സാദത്ത്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ. സെക്രട്ടറി അബിൻ വർക്കി, കെപിസിസി വൈസ് പ്രസിഡന്റ് വി.ടി.ബൽറാം, പി.സി.വിഷ്ണുനാഥ് എംഎൽഎ, ആര്യാടൻ ഷൗക്കത്ത്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ എന്നിവർ. ചിത്രം: മനോരമ
SHARE

യുഡിഎഫും എൽഡിഎഫും പുതുപ്പള്ളിയിൽ എങ്ങനെയാണു പ്രവർത്തിച്ചത്? പ്രവർത്തനത്തിലെ ഈ വ്യത്യാസം മനസ്സിലാക്കിയാൽ എന്തുകൊണ്ടാണ് യുഡിഎഫ് ജയിച്ചതെന്നു മാത്രമല്ല, എൽഡിഎഫിന്റെ വൻ പരാജയത്തിന്റെ കാരണവും വ്യക്തമാകും. നിങ്ങൾ പുതുപ്പള്ളിയിലേക്ക് വരരുത് എന്നാണ് മറ്റു സ്ഥലങ്ങളിൽനിന്നുള്ള കോൺഗ്രസ് പ്രവർത്തകരോട് വി.ഡി. സതീശൻ കർശനമായി പറഞ്ഞത്. ആൾക്കൂട്ടത്തെ സൃഷ്ടിക്കുകയല്ല, താഴെത്തട്ടിൽ ഫലപ്രദമായി പ്രവർത്തിക്കുകയാണ് വേണ്ടത്. അതിന് പുതുപ്പള്ളിയിലെ യുഡിഎഫ് പ്രവർത്തകർതന്നെ ധാരാളം. ഉമ്മൻ ചാണ്ടിയോടുള്ള സ്നേഹം കാരണം പുതുപ്പള്ളിയിലെത്താൻ വെമ്പിയ പ്രവർത്തകർക്ക് നിരാശ തോന്നിയിട്ടുണ്ടാവാം. എന്നാൽ മണ്ഡലത്തിലെ പ്രവർത്തകരെ ഉൾപ്പെടുത്തി ചിട്ടയായ പ്രവർത്തനം നടത്തിയാണ് പുതുപ്പള്ളിയിൽ വലിയ വിജയം യുഡിഎഫ് നേടിയത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പായിരുന്നു മാതൃക. അവിടെയും വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സംഘം താഴേക്കിടയിലിറങ്ങി പ്രവർത്തിച്ച് വലിയ വിജയം കൊയ്തു. സംസ്ഥാന മന്ത്രിമാർ അണിനിരന്നത് മാധ്യമങ്ങളിൽ വലിയ വാർത്ത സൃഷ്ടിച്ചെങ്കിലും തൃക്കാക്കരയിലെ ജനം കണ്ട ഭാവം നടിച്ചില്ല. കോൺഗ്രസ് എന്നാൽ ആൾക്കൂട്ടമാണെന്നും കമ്യൂണിസ്റ്റുകാർ വെള്ളത്തിലെ മീൻ പോലെ ജനങ്ങൾക്കിടയിലും എന്നായിരുന്നു പഴയ പറച്ചിൽ. അതു തിരിച്ചിടുന്ന വിജയമാണ് പുതുപ്പള്ളിയിലേത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS