Premium

ഉമ്മൻ ചാണ്ടി Vs ചാണ്ടി ഉമ്മൻ: ജെയ്ക്കിനെന്തു പറ്റി! 2021 അല്ല 2023; പുതുപ്പള്ളി വോട്ടു ചെയ്തതിങ്ങനെ

HIGHLIGHTS
  • ഉമ്മൻ ചാണ്ടിയുടെ 13–ാം തിരഞ്ഞെടുപ്പും ചാണ്ടി ഉമ്മന്റെ ഒന്നാം തിരഞ്ഞെടുപ്പും ഒന്നാണ്. എന്നാൽ ഉമ്മൻ ചാണ്ടിയുടെ 12–ാമത്തെ തിരഞ്ഞെടുപ്പ് പോലെയല്ല ഇക്കുറി പുതുപ്പള്ളി വോട്ടു ചെയ്തത്. വോട്ടു കണക്കിൽ മാത്രമല്ല ഈ മാറ്റം. പുതുപ്പള്ളിയുടെ രാഷ്ട്രീയത്തിലും കോൺഗ്രസിന്റെ പ്രവർത്തനത്തിലും ഈ മാറ്റം കാണാം. മലയാള മനോരമ ചീഫ് റിസർച്ചർ ജോസഫ് സെബാസ്റ്റ്യൻ വിലയിരുത്തുന്നു
Chandy Oommen
പുതുപ്പള്ളിയിൽ വിജയിച്ച ചാണ്ടി ഉമ്മനെ എടുത്തുയർത്തി ആഹ്ലാദം പങ്കിടുന്ന പ്രവർത്തകർ (ചിത്രം: മനോരമ)
SHARE

നീണ്ട 53 വർഷങ്ങള്‍ക്കു ശേഷം 2021 ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തിലെ അവസാന തിരഞ്ഞെടുപ്പായിരുന്നു. ജനനായകന് ലഭിച്ച ഏറ്റവും കുറഞ്ഞ ഭൂരിപക്ഷങ്ങളുടെ കണക്കുപുസ്തകവുമായി 2021 ഇന്നും ചർച്ചയിലുണ്ട്. അതേ പുതുപ്പള്ളിയിൽ 2023 ൽ മകൻ ചാണ്ടി ഉമ്മന്റെ ആദ്യ തിരഞ്ഞെടുപ്പ്. ഉമ്മൻ ചാണ്ടിയുടെ കുറഞ്ഞ ഭൂരിപക്ഷത്തിന്റെ കണക്കിന് ഇനി പ്രസക്തിയില്ല. വോട്ടുകളിലും ഭൂരിപക്ഷത്തിലും റെക്കോർഡ് നേടി ചാണ്ടി ഉമ്മന്റെ മിന്നും ജയം. 2021 ലും 2023 ലും എതിരാളി ഒരാൾ. എൽഡിഎഫ് പ്രതിനിധി യുവനേതാവ് ജെയ്ക് സി. തോമസ്. 2016 ൽ ഉമ്മൻ ചാണ്ടിക്കെതിരെ കന്നി മത്സരം കുറിച്ച ജെയ്ക് 2023 ൽ മണ്ഡലം തിരികെ പിടിക്കാമെന്നു പ്രതീക്ഷിച്ചു. 2021 ൽ ഉമ്മൻ ചാണ്ടി തിരഞ്ഞെടുപ്പിനെ നേരിട്ട സാഹചര്യവും 2023 ൽ ചാണ്ടി ഉമ്മൻ കന്നിയങ്കം കുറിച്ച സാഹചര്യവും തമ്മിൽ ഏറെ വ്യത്യാസമുണ്ട്. അതുവരെ ചാണ്ടി ഉമ്മൻ പിതാവിന്റെ നിഴലായി പിന്നിൽ നിന്നെങ്കിൽ ഇക്കുറി അതിശക്തമായ അദൃശ്യസാന്നിധ്യമായി ഉമ്മൻ ചാണ്ടി മകനു വഴികാട്ടി. ആ രണ്ടു വിജയങ്ങൾ തമ്മിൽ എന്തൊക്കെയാണ് സാമ്യങ്ങൾ. പിതാവിനെയും മകനെയും ജനങ്ങൾ എങ്ങനെയാണ് സ്വീകരിച്ചത്. പുതുപ്പള്ളി 2021 ലെ ഉമ്മൻ ചാണ്ടിയിൽനിന്ന് 2023 ൽ ചാണ്ടി ഉമ്മനിൽ എത്തുമ്പോൾ...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS