Premium

പേടിയിൽ ഗൗഡ കുടുംബം, ഞെട്ടലില്‍നിന്ന് കരകയറാൻ ബിജെപി; കർണാടകയിൽ‍ ജെഡിഎസിനെ പിഴുതെടുക്കുമോ ‘ഡികെ’?

HIGHLIGHTS
  • ഓരോ തവണയും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ തങ്ങൾ അപ്രസക്തരാകുന്നോ എന്ന തിരിച്ചറിവിൽ നിന്നാണ് ഗൗഡ കുടുംബം ഇപ്പോൾ നിലപാട് മാറ്റം പ്രഖ്യാപിച്ചിരിക്കുന്നത് എന്നാണ് കരുതുന്നത്. അതിന്റെ ഭാഗമായുള്ള ‘തിരുത്തലു’കളും ദേവെ ഗൗ‍ഡ പ്രഖ്യാപിച്ചു.
H-D-Devegowda-Narendra-Modi
മുൻ പ്രധാനമന്ത്രിയും ജെ‍ഡിഎസ് നേതാവുമായ എച്ച്.‍ഡി ദേവെഗൗഡ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്നു ( File Photo by PTI)
SHARE

‘​‘2006 ൽ ദേവെഗൗഡയുടെ എതിർപ്പുണ്ടായിട്ടും ഞാൻ ബിജെപിയുമായി ചേർന്ന് സർക്കാരുണ്ടാക്കി. എന്നാൽ ഇന്ന് ഞാൻ ദേവെഗൗഡയുടെ സമ്മതത്തോടെ ബിജെപിയുമായി സഖ്യം ചേരാൻ പോവുന്നു. ജെ‍ഡിഎസ്–ബിജെപി സഖ്യം 2024 ൽ കോൺഗ്രസിന്റെ അഹന്ത അവസാനിപ്പിക്കും’’, ബിജെപിയുമായി 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ സഖ്യം പ്രഖ്യാപിച്ചുകൊണ്ട് മുൻ മുഖ്യമന്ത്രിയും ജെഡിഎസ് അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച്.‍ഡി ദേവെഗൗഡയുടെ മകൻ എച്ച്.ഡി.കുമാരസ്വാമി പ്രഖ്യാപിച്ചു. 2006 ൽ മകൻ കാണിച്ച ‘അനുസരണക്കേടി’നെ ഇതേ വേദിയിൽ ഗൗഡയും തള്ളിക്കളഞ്ഞ് ജെഡിഎസ് ചരിത്രത്തിൽ പുതിയൊരു അധ്യായത്തിന് തുടക്കമിടുകയാണ്. പാർട്ടിയുടെ സംരക്ഷണാർഥമാണ് ഈ നടപടി എന്നാണ് ഗൗഡ പറയുന്നത്. എന്നാൽ നാൾക്കുനാൾ ശോഷിച്ചു വരുന്ന ജെഡിഎസ് ഇതുകൊണ്ട് കർണാടകയിൽ‌ ശക്തമാകുമോ? അതോ, ജെഡിഎസ് ശക്തികേന്ദ്രങ്ങൾ കീഴടക്കാനുള്ള ബിജെപി പദ്ധതി ഭാവിയിൽ വിജയം കാണുമോ? പരിശോധിക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS