‘വിവേകമുള്ളവർ ഉപദേശിക്കുന്നു; കൂടുതൽ വിവേകമുള്ളവർ ഉപദേശിക്കാതിരിക്കുന്നു’ എന്ന മൊഴിയുണ്ട്. ഉപദേശിക്കാനുള്ള പ്രവണത മിക്കവരിലുമുണ്ട്. പക്ഷേ ഉപദേശം മിക്കവരും ഇഷ്ടപ്പെടുന്നില്ലെന്നതാണു വാസ്തവം. ഉപദേശിക്കുന്നവർ ഇക്കാര്യം ഓർക്കാറില്ലെന്നതു പരിതാപകരവും. ഇപ്പറഞ്ഞതിന്റെ പശ്ചാത്തലത്തിൽ ഏത് ഉപദേശവും തള്ളിക്കളയേണ്ടതെന്നു കരുതാനും വയ്യ. സ്വാനുഭവങ്ങളുടെ പശ്ചാത്തലത്തിൽ താൽപര്യവും സ്നേഹവുമുള്ളവർ അബദ്ധങ്ങളിൽ ചാടാതിരിക്കാനുള്ള സൂചനകൾ നൽകുന്ന സാഹചര്യങ്ങളേറെയുണ്ട്. ഒരുപക്ഷേ യഥാസമയം ആവശ്യമായ മുന്നറിയിപ്പ് ഉപദേശരൂപേണ നൽകാത്തത് വീഴ്ചയായി പിന്നീട് ചൂണ്ടിക്കാട്ടപ്പെട്ടേക്കാം. ഇക്കാര്യത്തിൽ പഴി കേൾക്കേണ്ടി വരാനും മതി.
HIGHLIGHTS
- ഏവർക്കുമുണ്ട് തനതായ സ്പേസ്. അതിലേക്കു കടന്നു കയറാൻ നാം ഒരിക്കലും ശ്രമിച്ചുകൂടാ. നമുക്കു തെറ്റെന്നു തോന്നുന്നത് മറ്റൊരാൾക്കു ശരിയെന്നു തോന്നിയേക്കാം. ആ സാഹചര്യത്തിൽ കേൾവിക്കാരനു നമ്മുടെ വാക്കുകൾ ഇഷ്ടപ്പെടില്ല. ആവശ്യപ്പെടാത്ത ഉപദേശത്തിനു പോകാത്തതല്ലേ നല്ലത്?