എഴുപതു വർഷം മുൻപ് നിർമൽ കുമാർ ബോസ് എഴുതിയ ‘മൈ ഡേയ്സ് വിത് ഗാന്ധി’യിൽ 1946ലെ ക്രിസ്മസ് ദിവസം നവ്ഖാലിയിലായിരിക്കെ ഗാന്ധിജിക്കു ലഭിച്ച സമ്മാനപ്പൊതിയെക്കുറിച്ചു പറയുന്നുണ്ട്. ഫ്രണ്ട്സ് സർവീസ് യൂണിറ്റിന്റെ പ്രവർത്തകർ അയച്ച ആ പൊതിയിൽ ഒരു സോപ്പും ഒരു ടവ്വലും ഒരു ജോഡി െചരിപ്പും ഒരു കുത്തു ചീട്ടും ഒരു പാക്കറ്റ് സിഗരറ്റുമാണ് ഉണ്ടായിരുന്നത്. സമ്മാനങ്ങളോരോന്നും തനിക്കൊപ്പമുണ്ടായിരുന്നവർക്കു വീതിച്ചു നൽകുമ്പോൾ ഗാന്ധിജി, നിർമലിനോടു പറഞ്ഞു: സിഗരറ്റ് പാക്കറ്റ് ജവാഹർലാലിനായി വച്ചേക്കുക. ഗാന്ധിജിയുടെ അടുത്തേക്കു രണ്ടു ദിവസം കഴിഞ്ഞ് എത്തുന്നുണ്ടെന്ന് അന്നു നെഹ്റുവിന്റെ ടെലിഗ്രാം ഉണ്ടായിരുന്നു. നെഹ്റുവിനായി സിഗരറ്റ് മാറ്റിവച്ച നടപടിയിൽ, ആശയങ്ങൾ മറ്റുള്ളവർക്കുമേൽ അടിച്ചേൽപിക്കാതിരിക്കുകയെന്ന സന്ദേശമുണ്ട്.
HIGHLIGHTS
- കോഴിക്കാൽ ഇറക്കുമതിയിൽ അമേരിക്കയുമായുണ്ടായിരുന്ന തർക്കം അവസാനിപ്പിച്ച ഇന്ത്യ, താറാവ്, ടർക്കി മാംസത്തിന്റെ ഇറക്കുമതിത്തീരുവയും കുറയ്ക്കും. പക്ഷേ, ഇന്ത്യൻ സാധനങ്ങൾക്ക് ഉണ്ടായിരുന്ന കയറ്റുമതി ഇളവ് പുനഃസ്ഥാപിക്കാൻ അമേരിക്ക തയാറായില്ല.